എല്ലാ ഉപകരണങ്ങള്‍ക്കും ഒരേ മോഡല്‍ ചാര്‍ജര്‍ എന്ന നിയമം നടപ്പിലാക്കാനൊരുങ്ങി ഇന്ത്യ

0

ഡല്‍ഹി:
ഇന്ത്യയില്‍ സ്മാർട്‌ഫോണുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും ഒരേ ചാർജർ വേണമെന്ന നയം നടപ്പിലാക്കാനൊരുങ്ങുന്നു.

അടുത്ത വർഷം മുതലാകും(2025) ഈ നയം നടപ്പിലാക്കുക. നേരത്തെ യൂറോപ്യൻ യൂണിയനും സമാന നയം നടപ്പിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആപ്പിള്‍, തങ്ങളുടെ ലൈറ്റ്നിങ് കേബിള്‍ മാറ്റി ടൈപ് സി പോർട്ടിലേക്ക് മാറാൻ നിർബന്ധിതരാകുകയായിരുന്നു.

2022ലാണ് യൂറോപ്യൻ യൂണിയൻ ഒരേ ചാർജർ എന്ന നിയമം നടപ്പിലാക്കിയത്. ആ വർഷം അവസാനത്തോടെ നിയമം പ്രാബല്യത്തിലായി. ഒന്നിലധികം ഉപകരണങ്ങള്‍ ചാർജ് ചെയ്യാൻ ഒരു കേബിള്‍ ഉപയോഗിക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുകയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.

ഇ-മാലിന്യം കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണിത്. ലാപ്‌ടോപ്പ് നിർമാതാക്കള്‍ക്കും ടൈപ്പ് സി ചാർജിങ് പോർട്ടിലേക്ക് മാറാൻ നിർദേശം നല്‍കിയിട്ടുണ്ടെങ്കിലും 2026 ഓടെയാണ് ഇത് പ്രാബല്യത്തില്‍ വരിക. സ്മാർട് വാച്ചുകള്‍, ഫീച്ചർ ഫോണുകള്‍ എന്നിവയ്ക്ക് ഈ നിർദേശം ബാധകമാവില്ല. ഇലക്‌ട്രിക് ഉപകരണങ്ങള്‍ക്കെല്ലാം ഒരേ ഉപകരണം നിർബന്ധമാക്കുന്നതിന്റെ ഭാഗമായി 2022 ഓഗസ്റ്റില്‍ കേന്ദ്രസർക്കാർ ഒരു വിദഗ്ധ സംഘത്തെ പഠനറിപ്പോർട്ട് തയ്യാറാക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു.

മൊബൈല്‍ ഫോണ്‍, ഇലക്‌ട്രോണിക് ഉപകരണ നിർമാതാക്കളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു ഇത്. ഒരേ മോഡല്‍ ചാർജർ ഉപയോഗിക്കുന്നതിലൂടെ ഇലക്‌ട്രോണിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കാൻ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പുതിയ നയം നിലവില്‍ വരുന്നതോടെ ഉപഭോക്താവ് തന്റെ സ്മാർട്‌ഫോണിനും, ലാപ്‌ടോപ്പിനും ടാബിനും മറ്റ് ഉപകരണങ്ങള്‍ക്കുമായി ഒരു ചാർജർ മാത്രം കയ്യില്‍ കരുതിയാല്‍ മതിയാവും.

Content Summary: India is all set to implement the same model charger rule for all devices

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
✩✩✩✩✩✩✩✩✩✩✩✩✩

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !