കുറ്റിപ്പുറം : കിൻഫ്ര പാർക്കിൽ നിന്നുമുളള മണൽ ശുദ്ധീകരണം ഒരു പ്രദേശത്തെ ജീവിതം ദുസ്സഹമാക്കിയതായി ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്ത്. മണൽ ശുദ്ധീകരണം പുറം തള്ളുന്ന മാലിന്യ ജലം മൂലം ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന പരാതിയുമായിട്ടാണ് നാട്ടുകാർ രംഗത്തുള്ളത്. മാലിന്യ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നിസംഗത കാട്ടുന്നതിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുസ്‌ലിം ലീഗിൻ്റെ ആഭിമുഖ്യത്തിൽ പാർക്കിന് മുന്നിൽ ബഹുജന പ്രക്ഷോഭം നടത്തുമെന്ന് സംഘാടകർ കുറ്റിപ്പുറത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പഞ്ചായത്തിലെ പത്തൊമ്പതാം വാർഡായ എം എം മൂടാലിലാണ് നാട്ടുകാർക്ക് ദോഷകരമായ തരത്തിൽ മണൽ ശുദ്ധീകരണ ശാല പ്രവർത്തിക്കുന്നത്.
കഞ്ഞി വെള്ളം പോലുള്ള പശ വെള്ളമാണ് ഇവിടെ നിന്നും പരിസരത്തെ കിണറുകളിലേക്ക് ഒഴുകുന്നത്. ഇതിനാൽ കിണറുകളിലെ വെള്ളം കുടിക്കുവാനും ആഹാരങ്ങൾ പാചകം ചെയ്യാനും പറ്റാത്ത അവസ്ഥയാണെന്നും സമര സമിതി അംഗങ്ങൾ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തിന് നടക്കുന്ന പ്രതിഷേധ ധർണ്ണ ലുഖ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ
കുറ്റിപ്പുറം പഞ്ചായത്ത് ലീഗ് പ്രസിഡന്റ് അബ്ദുൽ കരീം മാസ്റ്റർ, സെക്രട്ടറി അബ്ദു റഹ്മാൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ കെ വി റമീന, പി വി ഷാജി, സക്കീർ ഹുസൈൻ, വി പി മൊയ്തിൻ കുട്ടി, എൻ ഫിറോസ്, ഹുസൈൻ കൊട്ടിലുങ്ങൽ, സമീർ ഏരിയൻ, ബീരാവുണ്ണി , കെ വി ഖാലിദ്, അബ്ദുൽ ഖാദർ, എ ടി റാഫി , അസ്ക്കർ കൊളത്തോൾ എന്നിവർ പങ്കെടുത്തു.
Content Summary: Muslim League dharna to Kutippuram Kinfra Park tomorrow .. Local residents say that sand cleaning is making life difficult
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !