പലരും ഫോണുകള്‍ ദീര്‍ഘകാലം ഉപയോഗിക്കാറുണ്ട്. ചിലര്‍ ഒന്നോ രണ്ടോ വര്‍ഷം ഉപയോഗിച്ച് ഫോണ്‍ അപ്ഗ്രേഡ് ചെയ്യുമ്ബോള്‍ ചിലര്‍ ഫോണ്‍ കേടാകുന്നത് വരെ ഉപയോഗിക്കും.
കയ്യില്‍ ഇപ്പോഴുള്ളത് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോണ്‍ ആണെങ്കില്‍, സ്ഥിരമായി വാട്സാപ്പ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ ശ്രദ്ധിക്കുക ചിലപ്പോള്‍ ഇനിമുതല്‍ വാട്സാപ്പ് ആപ്ലിക്കേഷന്‍ ഫോണില്‍ പ്രവര്‍ത്തനം നിര്‍ത്തിയേക്കാം.
വിവിധ ഐഐസ്, ആന്‍ഡ്രോയിഡ് മോഡലുകളില്‍ വാട്സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍, വാവേ, ലെനോവോ, എല്‍ജി, മോട്ടോറോള, സാംസങ് തുടങ്ങിയ കമ്ബനികളുടെ സ്മാര്‍ട്‌ഫോണുകള്‍ അക്കൂട്ടത്തിലുണ്ട്. വാട്സാപ്പ് ഉപയോഗം നിര്‍ബന്ധമാണെങ്കില്‍ തീര്‍ച്ചയായും പഴയ ഫോണുകളുടെ ഉപഭോക്താക്കള്‍ പുതിയതിലേക്ക് മാറേണ്ടിയിരിക്കുന്നു.
പഴയ ഒഎസിലും സാങ്കേതിക വിദ്യയിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നത് വാട്സാപ്പിന്റെ പതിവ് നടപടി ക്രമമാണ്. ഓരോ വര്‍ഷവും നിശ്ചിത മോഡലുകളെ സേവനപരിധിയില്‍ നിന്ന് വാട്‌സാപ്പ് ഒഴിവാക്കാറുണ്ട്. ആപ്പിള്‍ ഐഫോണ്‍ 6, ഐഫോണ്‍ എസ്‌ഇ പോലുള്ള ജനപ്രിയ മോഡലുകളും അക്കൂട്ടത്തില്‍ പെടുന്നു. ഗാലക്സി നോട്ട് 3, ഗാലക്‌സി എസ്3 മിനി, ഗാലക്സി എസ്4 മിനി എന്നിവയിലും വാട്സാപ്പ് കിട്ടില്ല.
സ്മാര്‍ട്‌ഫോണുകളില്‍ നിശ്ചിത കാലത്തേക്ക് മാത്രമേ കമ്ബനികള്‍ സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡുകളും, സുരക്ഷാ അപ്‌ഡേറ്റുകളും നല്‍കാറ്. ഈ സമയ പരിധി കഴിഞ്ഞാല്‍ ഫോണുകളുടെ സുരക്ഷ ഉറപ്പാക്കാനാവില്ല. അതുകൊണ്ടു തന്നെ മൊബൈല്‍ ആപ്പുകളും നിശ്ചിത കാലം കഴിഞ്ഞാല്‍ ഫോണുകളെ സേവന പരിധിയില്‍നിന്ന് ഒഴിവാക്കും.
വാട്സാപ്പ് പ്രവര്‍ത്തിക്കണമെങ്കില്‍ ആന്‍ഡ്രോയിഡ് 5 ലോലിപോപ്പ് പതിപ്പിലോ ഐഒഎസ് 12 ഒഎസിലോ പ്രവര്‍ത്തിക്കുന്നതോ ഇവയ്ക്ക് ശേഷം പുറത്തിറങ്ങിയ ഒഎസുകളിലോ ഉള്ള ഫോണുകളായിരിക്കണം. ആന്‍ഡ്രോയിഡ് 4 ലും അതിന് മുമ്ബ് പുറത്തിറങ്ങിയ ഫോണുകളിലുമാണ് വാട്സാപ്പ് സേവനം അവസാനിപ്പിക്കുന്നത്.
Content Summary: On these iPhones and Android phones; Stopping WhatsApp service
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !