അടുത്തൊന്നും കടൽത്തീരമില്ലാത്ത ഒരിടത്തിന് എങ്ങനെയായിരിക്കും ഈ പേര് വന്നിട്ടുണ്ടാവുക എന്നായി പിന്നെ ആലോചന. അങ്ങനെ ഒരു കൗതുകത്തിന് അന്വേഷിച്ചിറങ്ങിയപ്പോഴാണ് കാര്യം പിടികിട്ടിയത്. ആതവനാട് പഞ്ചായത്തിലെ ഇരുപതാം വാർഡ് ചെലൂരിലുള്ള ഒരു കുളം ഉൾപ്പെടുന്ന പ്രദേശമാണ് മത്തിച്ചിറ.അപ്പോഴും സംശയം, എങ്ങനെയാവും പേരിൽ ആ 'മത്തി' വന്നു ചേർന്നത്..?
പ്രായം പിന്നിട്ട പ്രദേശവാസികളായ ചിലരോടൊക്കെ ചോദിച്ചപ്പോൾ കേട്ടറിഞ്ഞ കഥ ഇങ്ങനെയാണ്:
വർഷങ്ങൾക്കു മുൻപ് ഈ കുളത്തിൽ ഒരു മത്തിയോളം വലുപ്പമുള്ള പരൽ മീനുകൾ ഉണ്ടായിരുന്നുവത്രേ..! കൂട്കുട്ട വെച്ചും മറ്റുമായി ആളുകൾ മീൻ പിടിച്ചിരുന്നു. തുടർന്ന് കാലങ്ങൾക്കിപ്പുറം കുളം മത്തിച്ചിറ എന്ന പേരിൽ അറിയപ്പെട്ടു പോന്നു.
എന്നാൽ ആ പഴയ മത്തി വലുപ്പത്തിലുള്ള പരലുകളൊന്നും ഇപ്പോൾ കുളത്തിലില്ലെന്ന് നാട്ടുകാരൻ അസൈൻ കുഞ്ഞിപ്പ പറയുന്നു.
മുൻപ് കൃഷിയിടങ്ങളിലേയ്ക്കുള്ള ജലസേചനത്തിനായാണ് പ്രധാനമായും കുളത്തെ ആശ്രയിച്ചിരുന്നത്. നിലവിൽ പൊതു കുളമായി സംരക്ഷിച്ചു പോരുകയാണ്.
✍️ Rajesh V
News Editor, Mediavsionlive.in
Content Summary: When sardines are the star in price That is, Mathichira pond also has a story to tell..!
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !