യുഎഇയില്‍ കനത്ത ചൂട്; താപനില 50 ഡിഗ്രിക്കും മുകളിൽ

0

അബുദാബി:
യുഎഇയില്‍ താപനില കുതിച്ചുയരുന്നു. ചൊവ്വാഴ്ച സ്വീഹാനില്‍ താപനില 50.8 ഡിഗ്രിയിലെത്തി. ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 നാണ് ഈ താപനില രേഖപ്പെടുത്തിയത്.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്. തിങ്കളാഴ്ച രാജ്യത്ത് ഉയര്‍ന്ന താപനില 50.7 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. അതേസമയം താപനില വർധനയെ ഉഷ്ണതരംഗം എന്ന് തരം തിരിക്കാനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടർച്ചയായ ദിവസങ്ങളില്‍ താപനില സാധാരണ ശരാശരിയേക്കാള്‍ കൂടുതലാകുമ്ബോഴാണ് ഉഷ്ണതരംഗങ്ങള്‍ ഉണ്ടാകുന്നത് എന്ന് മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് എല്ലായിടത്തും ഉയർന്ന ചൂട് ഉണ്ടാകുമ്ബോഴും ചിലയിടങ്ങളില്‍ സെപ്റ്റംബർവരെ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അല്‍ ഐനിലെ ഉമ്മുഅസിമുല്‍ എന്ന സ്ഥലത്ത് കഴിഞ്ഞ ആഴ്ച 50.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. കനത്ത ചൂടിനിടയിലും രാജ്യത്ത് ചിലയിടങ്ങളില്‍ സെപ്റ്റംബർ വരെ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അല്‍ ഐനിലെ ഉമ്മുഅസിമുല്‍ എന്ന സ്ഥലത്ത് കഴിഞ്ഞ ആഴ്ച 50.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ ചൂട് വളരെ നേരത്തേയാണ് ശക്തമായത്. കഴിഞ്ഞ വർഷം ജൂലൈ 16നാണ് 50 ഡിഗ്രി എന്ന പരിധിയില്‍ എത്തിയത്.

Content Summary: Heavy heat in UAE; Temperature above 50 degrees

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !