കടുങ്ങാത്തുകുണ്ട് സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടിയുടെ റേഷൻ സാധനങ്ങൾ കാണാനില്ല, 8 ജീവനക്കാർക്ക് സസ്പെൻഷൻ

0

തിരൂർ:
സിവിൽ സപ്ളൈകോ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കോടികൾ വിലവരുന്ന റേഷൻ സാധനങ്ങൾ കാണാനില്ലെന്ന് പരാതി. തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ളൈകോ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങളാണ് കാണാതായത്.

ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തിൽ ഡിപ്പോ മാനേജറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. എട്ട് ജീവനക്കാർക്കെതിരെയാണ് കൽപ്പഞ്ചേരി പൊലീസ് കേസെടുത്തത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം താനൂർ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ സന്തോഷ്, ദാസൻ എന്നിവർ ചേർന്നാണ് ഡിപ്പോയിൽ പരിശോധന നടത്തിയത്. 

അതിനിടെ ഓരോ പഞ്ചായത്തിലെയും ഒന്നോ രണ്ടോ റേഷൻ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്യാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നീക്കം നടത്തുന്നതായി വിവരം. എണ്ണക്കമ്പനികളിൽ നിന്ന് മൊത്തവ്യാപാരികൾ വാങ്ങുന്ന മണ്ണെണ്ണ അവർ നേരിട്ടു ഓരോ പഞ്ചായത്തിലെയും ഒന്നോ രണ്ടോ കടകളിൽ എത്തിക്കുന്ന സംവിധാനം ഒരുക്കാനാണ് ഉന്നതതല യോഗം തീരുമാനിച്ചത്.

മണ്ണെണ്ണ വാങ്ങാൻ ഈ കടകളിൽ പോകുന്ന കാർഡ് ഉടമകൾ മറ്റു റേഷൻ സാധനങ്ങളും അവിടെ നിന്നു വാങ്ങുമെന്ന ആശങ്കയിലാണ് റേഷൻ വ്യാപാരികൾ. ഈ നീക്കത്തോട് സഹകരിക്കേണ്ടെന്നാണ് കേരള റേഷൻ എംപ്പോയീസ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) തീരുമാനം. നിലവിൽ റേഷൻ വ്യാപാരികൾ മൊത്ത വ്യാപാരിയിൽ നിന്നു വാങ്ങി കടകളിൽ എത്തിക്കുകയാണ്. ഇതിനിടെ കടകളടച്ച് റേഷൻ വ്യാപാരികൾ രാപകൽ സമരം ആരംഭിച്ചതോടെ സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങിയിരുന്നു.

Content Summary: Ration goods worth 2.78 crore stored in Supplyco godown in Kadungathukund missing, 8 employees suspended

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !