ചെന്നൈ: വിരമിച്ച അധ്യാപികയുടെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും 60,000 രൂപയും മോഷ്ടിച്ച കള്ളന്‍ ഒരുമാസത്തിനകം തിരികെ നല്‍കുമെന്ന് ക്ഷമാപണ കുറിപ്പ് എഴുതിവച്ച് സ്ഥലം വിട്ടു. തമിഴ്‌നാട്ടിൽ ജൂണ്‍17നാണ് സംഭവം. ചെന്നൈയിലുള്ള മകനെ കാണാനായി ഇരുവരും പോയപ്പോഴാണ് മേഘനാപുരത്തെ വീട്ടില്‍ മോഷണം നടന്നത്. തിരികെ എത്താന്‍ വൈകുന്നതുകൊണ്ട് വീടും പരിസരവും വൃത്തിയാക്കാന്‍ ജോലിക്കാരിയായ സെല്‍വിയെ ഏല്‍പ്പിച്ചിരുന്നു.
തുടർന്ന് ജൂണ്‍ 26ന് ജോലിക്കാരി എത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നതാണ് കണ്ടത്. വിവരമറിഞ്ഞ വീട്ടുടമ വീട്ടിലെത്തിയപ്പോഴാണ് സ്വര്‍ണാഭരണങ്ങളും 60,000 രൂപയും മോഷണം പോയതായായി മനസിലാക്കുന്നത്. തുടർന്ന് വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിൽ മോഷ്ടാവ് എഴുതിവച്ചതെന്ന് സംശയിക്കുന്ന കുറിപ്പ് കണ്ടെത്തി. മോഷണത്തില്‍ ക്ഷമാപണം നടത്തിയ കള്ളന്‍ മോഷ്ടിച്ച വസ്തുക്കള്‍ ഒരു മാസത്തിനുള്ളില്‍ തിരികെ നല്‍കുമെന്ന് കുറിപ്പില്‍ പറയുന്നു. സംഭവത്തിൽ മേഘനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Summary: 'Return within one month..'; The thief stole one and a half pawan after writing the note
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !