ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ഗണേഷ് കുമാര്‍

0

ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോടും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരോടുമായാണ് ഗണേഷ് ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഉദ്യോഗസ്ഥൻമാരോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ പണം തന്നാല്‍ വാങ്ങരുത്. നിങ്ങളുടെ പിന്നില്‍ ഏജന്റുമാരുണ്ട്. നിങ്ങളെ അവരാകും കൈകാര്യം ചെയ്യുക. നമ്മുടെ ഓഫീസുകള്‍ വെളിയില്‍ നിന്നുള്ളവരല്ല കൈകാര്യം ചെയ്യേണ്ടത്. കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു. ഏജന്റ് മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ കയറി കമ്ബ്യൂട്ടറില്‍ പാസ്വേര്‍ഡ് അടിച്ച്‌ കയറുകയാണ്. കടുത്ത കുറ്റകൃത്യമാണ്. പാസ്വേഡ് കൈമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായി നടപടിയെടുക്കും.

പക്ഷെ നിങ്ങള്‍ ആലോചിക്കേണ്ടത് ഓഫീസില്‍ അനാവശ്യമായ ആളുകളെ കയറ്റരുത്. പുതിയ മന്ത്രി വന്നോപ്പോള്‍ ആരും ഓഫീസില്‍ കയറ്റരുതെന്ന് നിര്‍ദേശം നല്‍കി എന്നായിരിക്കും. എന്നാല്‍ ആര്‍ക്കും ആര്‍ടിഒയെയോ ജോയിന്റ് ആര്‍ടിഒയോ കാണാം. പക്ഷെ സെക്ഷനില്‍ കയറരുത്. ഓഫീസിലെ പലരുടെയും ഫയലുകള്‍ ഒളിച്ചുവയ്ക്കുക, ഉപദ്രവിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിലേക്ക് നീങ്ങരുത്. ഫയലുകളും അന്വേഷണങ്ങളും റിസപ്ഷനില്‍ ബന്ധപ്പെട്ട് മാത്രം കൈകാര്യം ചെയ്യുക.

അതേസമയം മോട്ടോര്‍ വാഹന നിയമലംഘനങ്ങളുടെ പരിശോധന കര്‍ക്കശമാക്കാൻ ഒരുങ്ങുകയാണെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഇതുവരെ പൊലീസും എംവിഡി ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയിരുന്നത്. എന്നാല്‍ തെറ്റുകള്‍, ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് തന്നെ അത് റിപ്പോര്‍ട്ട് ചെയ്യാനും.

തെറ്റ് ചെയ്ത ആള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയുന്ന സംവിധാനം വരുന്നുണ്ട്. ഫ്രീയായി ലഭിക്കുന്ന ആപ്പ് വാട്സാപ്പ് പോലെ ഉപയോഗിച്ച്‌ നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യാം. നിങ്ങള്‍ പകര്‍ത്തുന്ന വീഡിയോ പരിശോധിച്ച്‌ എംവിഡി ഉദ്യോഗസ്ഥര്‍ നടപടിയെടുക്കും. ഇത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിലവില്‍ വരും.

Content Summary: Transport Minister Ganesh Kumar warned officials and passengers

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !