![]() |
വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം |
കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. 150 ലേറെ യാത്രക്കാര്‍ മുംബൈ വിമാനത്താവളത്തിലാണുള്ളത്. ഇന്നലെ രാത്രി 11.30നാണ് കോഴിക്കോട് നിന്നും വിമാനം പുറപ്പെട്ടത്. ഒന്നരയോടെ മുംബൈ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
സാങ്കേതിക തകരാര്‍ എന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. മറ്റൊരു വിമാനത്തില്‍ മസ്‌കറ്റിലേക്ക് യാത്രക്കാരെ അയക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ക്ക് മതിയായ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടില്ലെന്ന് ആരോപിച്ച് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.
ഒരു മണിക്കൂര്‍ നേരം കൊണ്ടുപരിഹരിക്കുമെന്നായിരുന്നു ഇന്നലെ രാത്രി വിമാനക്കമ്പനി യാത്രക്കാരെ അറിയിച്ചത്. എന്നാല്‍ മണിക്കുറുകള്‍ കഴിഞ്ഞിട്ടും പരിഹാരം കാണാത്തതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ഒരുക്കുകയായിരുന്നു.
Content Summary: Air India takes off for Muscat due to technical problem; Passengers were dropped at Mumbai
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !