ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. "സ്ത്രീകൾ നേരിടുന്ന പ്രശ്ങ്ങൾ സിനിമാ മേഖലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു. സമൂഹത്തിലെ എല്ലാ മേഖലകളിലും സത്രീയും പുരുഷനും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. എത്ര തന്നെ ഇല്ലെന്ന് പറഞ്ഞാലും അതാണ് സത്യം.
പീഡനങ്ങൾ നേരിടുന്നുണ്ടെങ്കിൽ പീഡിപ്പിക്കുന്നവരോടല്ലേ ചോദിക്കേണ്ടത്? ഞാന്‍ ആരെയും പീഡിപ്പിക്കാറില്ല. ഞാൻ ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്നതായി കണ്ടിട്ടില്ല. അങ്ങനെയൊരു സ്ത്രീ പീഡനത്തിനിരയായി എന്ന് പറയുന്നുണ്ടെങ്കില്‍ അതിന് മുൻപ് ആ പുരുഷനും സ്ത്രീയും തമ്മില്‍ ഇടപാട് ഉണ്ടായിരിക്കില്ലേ. അപ്പോൾ തന്നെ അയാള്‍ക്കിട്ട് ഒന്ന് പൊട്ടിച്ചാല്‍ പ്രശ്‌നം തീര്‍ന്നില്ലേ.
പുതിയതായി സിനിമയിലേക്ക് വരുന്ന ഒരു പെണ്‍കുട്ടിയെ പിടിച്ചുകെട്ടി ഇവിടെ ആരും ഒന്നും ചെയ്യുന്നില്ല. ഈ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങൾ ഞാൻ അംഗീകരിക്കുന്നുണ്ട്. ഞാന്‍ പണിയെടുക്കുന്ന മേഖലയില്‍ ഇത് നടക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ രണ്ട് പേരുടെ കൂടെയും ഞാന്‍ നില്‍ക്കേണ്ടി വരും. ഒരു സ്ത്രീ പീഡനത്തിനിരയായി എന്ന് പറഞ്ഞാല്‍ ഞാന്‍ അവളോടൊപ്പം നില്‍ക്കും. അത് ചെയ്തു എന്ന് പറയപ്പെടുന്ന എന്റെ സഹപ്രവര്‍ത്തകനോടൊപ്പവും ഞാന്‍ നില്‍ക്കും. കാരണം രണ്ടു പേരും എന്റെ സഹപ്രവര്‍ത്തകരാണ്" ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
"സിനിമ മേഖലയിൽ മാത്രമാണോ സ്ത്രീകൾ അതിക്രമം നേരിടുന്നത്?. സിനിമ മേഖലയിൽ മാത്രമാണ് അത്ര അതിക്രമം നടക്കാത്തത്. അതിക്രമം നേരിടുമ്പോൾ ആ സ്ത്രീ തന്നെയാണ് ആദ്യം പോരാടേണ്ടത്. അങ്ങനെ പോരാടുമ്പോൾ പിന്തുണയ്ക്കുകയല്ലേ എല്ലാവരും ചെയ്യുന്നത്. ഈ ലോകത്തുള്ള ഓരോ വ്യക്തികൾക്കുമൊപ്പമാണ്.
എല്ലാ മേഖലയിലും ഒരു കമ്മീഷനെ നിയമിച്ചാൽ എല്ലാ കമ്മീഷനും ഒരുപാട് കഥകൾ പറയാനുണ്ടാകും. ഡ്രഗ്സ് ഉപയോഗിക്കുന്നത് നിയമപരമാണ്. മദ്യവും സിഗരറ്റും ഡ്രഗ്സ് അല്ലേ? മദ്യവും മയക്കാനുപയോഗിക്കുന്ന ഡ്രഗ്സ് ആണെ"ന്ന് ഷൈൻ കൂട്ടിച്ചേർത്തു.
Content Summary: "Are women facing violence only in cinema? If a commission is appointed in every sector..."
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !