മെച്ചപ്പെട്ട 4ജി, 5ജി സേവനങ്ങള്‍ ലഭ്യമാക്കാൻ ബി.എസ്.എൻ.എല്‍. ഇതിനായി ഓവർ ദ എയർ (ഒ.ടി.എ), യൂണിവേഴ്‌സല്‍ സിമ്മുകള്‍ പുറത്തിറക്കും.
നിലവിലെ സിം കാർഡ് മാറ്റാതെ തന്നെ 4ജി, 5ജി സേവനങ്ങള്‍ ഉപയോഗിക്കാൻ അനുവദിക്കുന്ന സംവിധാനമാണ് യൂണിവേഴ്‌സല്‍ സിം കാർഡിലുള്ളത്. അതായത് യൂണിവേഴ്‌സല്‍ സിം കാർഡുണ്ടെങ്കില്‍ ബി.എസ്.എൻ.എല്‍ 4ജി, 5ജി സേവനങ്ങള്‍ ആരംഭിക്കുന്ന മുറയ്ക്ക് ഉപയോക്താവിന് അത് ലഭ്യമാകും. ഇതിനായി പുതിയ സിം കാർഡ് വാങ്ങേണ്ടതില്ല.
ഓവർ ദ എയർ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ബി.എസ്.എൻ.എല്ലിന്റെ ഓഫീസുകളിലെത്താതെ തന്നെ 4ജി, 5ജി സേവനങ്ങള്‍ ഉപയോഗിക്കാം. നിലവില്‍, ഘട്ടംഘട്ടമായി 4ജി സേവനം ലഭ്യമാക്കി വരികയാണ് ബിഎസ്‌എൻഎല്‍. പഞ്ചാബിലും കേരളത്തിലെ ഇടുക്കിയിലും ഉള്‍പ്പെടെ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ 4ജി സേവനം ഇപ്പോള്‍ ലഭ്യമാണ്. വയനാട്ടില്‍ ദുരന്തത്തിന്റെ പശ്ചാതലത്തില്‍ ചൂരല്‍മലയില്‍ ബി.എസ്.എൻ.എല്‍ 4ജി സർവീസ് തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ 15,000 ടവറുകളിലാണ് നിലവില്‍ 4ജി സർവീസുകള്‍ ലഭ്യമായിട്ടുള്ളത്. ഇന്ത്യ നിർമിച്ച സാങ്കേതിക വിദ്യയിലാണ് ബി.എസ്.എൻ.എല്‍ 4ജി സേവനങ്ങള്‍ ഒരുക്കുന്നതെന്നും ശ്രദ്ധേയമാണ്.
Content Summary: BSNL partners with Universal SIM platform to provide better services
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !