വയനാടിനൊപ്പം: ചാലിശ്ശേരി എൻ എസ് എസ് യൂണിറ്റ് കലോത്സവ വേദിയിൽ തട്ടിക്കൂട്ടുകട ഒരുക്കിയത് മാതൃകയായി

0


ചാലിശേരി ഗവ: ഹയർസെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് വയനാട് പുനരധിവാസത്തിന് പണം സമാഹരിക്കുന്നതിനായി ഒരുക്കിയ തട്ടിക്കൂട് കട ഗ്രാമത്തിനും സമൂഹത്തിനും വേറിട്ട മാതൃകയായി  

പ്രിൻസിപ്പാൾ ഡോ. സജീന ഷൂക്കൂർ , മറ്റു സഹ അധ്യാപകരും ചേർന്നാണ് വിദ്യാർത്ഥികൾക്ക് സമൂഹത്തിനോടുള്ള സ്നേഹവും , ദൗത്യബോധവും കൈമുതലാക്കാൻ സൃഷ്ടിപരമായ ആശയം ഒരുക്കിയത് അധ്യാപകർ സംരംഭത്തിന് മികച്ച പ്രോത്സാഹനവും നൽകി. 

സ്കൂളിൽ രണ്ടുദിവസമായി നടന്നു വന്ന മാനവീയം 2024 കലോത്സവത്തിന്റെ ആകർഷണകേന്ദ്രമായി ഹരിതാഭമായ എൻ എസ് എസ് ഒരുക്കിയ തട്ടിക്കൂട്കട .



കടയിൽ ഉപ്പിലിട്ട പൈനാപ്പിൾ, ക്യാരറ്റ്, നെല്ലിക്ക, തുടങ്ങിയ നാവിൽ വെള്ളം വരുന്ന വിഭവങ്ങൾ , മധുരപലഹാരങ്ങൾ ,കടല മിഠായി തുടങ്ങിയവ വിൽപന നടത്തി വിറ്റ് കിട്ടുന്ന പണം വയനാടിന്റെ പുനരധിവാസത്തിനായി ഉപയോഗിക്കുമെന്ന് പ്രോഗ്രാം ഓഫീസർ സുധീഷ് പുത്തൻപുരയിൽ പറഞ്ഞു.

 കലോൽസവം കാണുവാൻ എത്തിയ രക്ഷിതാക്കൾ , കുട്ടികൾ ,നാട്ടുകാർ എന്നിവരുടെ പങ്കാളിത്തം കടയുടെ ശ്രദ്ധയാകർഷിച്ചു.

കടയിലെ തിരക്ക് നിയന്ത്രിക്കാൻ പലപ്പോഴും എൻഎസ്എസ് വോളണ്ടിയർമാർ ബുദ്ധിമുട്ടി. കടയിൽ നിന്ന് മികച്ച വരുമാനം ലഭിച്ചതായി വോളണ്ടിയർ ലീഡർമാരായ ഹിസാം, ജംഷീദ്, നന്ദന എന്നിവർ അറിയിച്ചു.

Content Summary: Chalissery NSS Unit
At the festival stage
The scam was set up as an example

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:


Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !