മോഷ്ടാവെന്ന് ആരോപിച്ച് യുവാവിന്റെ മലദ്വാരത്തില്‍ മുളക് പൊടി കുത്തിക്കയറ്റി; വീഡിയോ വൈറല്‍

0

പട്‌ന:
മോഷ്ടാവ് എന്നാരോപിച്ച് യുവാവിന്റെ കൈകെട്ടിയിട്ട ശേഷം പാന്റ്‌സ് അഴിച്ചുമാറ്റി മലദ്വാരത്തില്‍ മുളക് പൊടി കുത്തിക്കയറ്റി ക്രൂരമായി മര്‍ദിച്ചു. ബിഹാറിലെ അരാരിയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. മനുഷ്യത്വരഹിതമായ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തായി പൊലീസ് പറഞ്ഞു.

യുവാവിന്റെ കൈകെട്ടിയിട്ട ശേഷം പാന്റ്‌സ് പകുതി ഈരിയ ശേഷം ഒരാള്‍ യുവാവിനെ കുനിച്ച് നിര്‍ത്തുകയും മറ്റൊരാള്‍ പാക്കറ്റിലെ മുളക് പൊടി മലദ്വരാത്തിലേക്ക് ഇടുകയും പെന്‍സില്‍ കൊണ്ട് മുളക് പൊടി കുത്തിക്കയറ്റുകയും ചെയ്യുന്നു. അതിനിടെ രക്ഷതേടി യുവാവ് യാചിച്ച് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. മുളക് പൊടി മലദ്വാരത്തില്‍ കയറ്റിയ ശേഷം യുവാവിനെ പാന്റ്‌സ് ധരിപ്പിച്ച് അവര്‍ അവിടെ ഇരുത്തുകയും അവിടെയുണ്ടായിരുന്ന ആള്‍ക്കൂട്ടം അതുകണ്ട് രസിക്കുന്നതും മൊബൈലില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

സംഭവത്തില്‍ പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മറ്റുപ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി ആര്‍ജെഡി നേതാക്കള്‍ രംഗത്തെത്തി. താലിബാനെ കൂടി നാണിപ്പിക്കുന്നത് ബിഹാറില്‍ ബിജെപി - ജെഡിയു ഭരണത്തില്‍ നടക്കുന്നതെന്ന് ആര്‍ജെഡി ആരോപിച്ചു. സംസ്ഥാനത്ത് ദിനം പ്രതി നിരവധി കൊലപാതകങ്ങള്‍ നടക്കുന്നു. എന്നിട്ടും മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ച് ഒരുബോധവുമില്ലെന്ന് ആര്‍ജെഡി നേതാക്കള്‍ പറഞ്ഞു.

Video Source:


Content Summary: Chili powder was injected into the anus of the young man after he was accused of stealing; The video went viral

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !