സ്‌മാർട്ട്‌ഫോണുകള്‍, ഇലക്‌ട്രോണിക്‌സ്, ഫാഷൻ, വീട്ടുപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വൈവിധ്യമാർന്ന ഉല്‍പ്പന്നങ്ങള്‍ ആകർഷകമായ വിലക്കുറവില്‍ വാഗ്ധാനം ചെയുന്നതാണ് ഫ്ലിപ്പ്കാർട്ട് ഫ്ലാഗ്ഷിപ്പ് വില്‍പ്പന.
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളോട് അനുബന്ധിച്ചാണ് ഫ്ലാഗ്ഷിപ്പ് വില്‍പ്പന നടത്തുന്നത്. ഓഗസ്റ്റ് 6 ന് ആരംഭിച്ച വില്‍പ്പന ഓഗസ്റ്റ് 15 വരെ നീണ്ടു നില്‍ക്കും. ആമസോണിന്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയിലും സമാന ദിവസങ്ങളിലാണ് നടക്കുന്നത്. ഇത് രണ്ട് ഇ-കൊമേഴ്‌സ് ഭീമന്മാർ തമ്മിലുള്ള ചൂടേറിയ മത്സരത്തിന് കളമൊരുക്കും.
ഐഫോണ്‍ 15, സാംസങ് ഗ്യാലക്സി എസ്23, ഗ്യാലക്സി എസ്23 എഫ്.ഇ, വിവോ ടി3 5ജി, മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ തുടങ്ങിയ പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ ഫ്ലിപ്പ്കാർട്ട് വിലക്കുറവില്‍ ലഭ്യമാക്കുന്നു. ഉപഭോക്താക്കള്‍ക്ക് ടാബ്‌ലെറ്റുകള്‍, ലാപ്‌ടോപ്പുകള്‍, സ്മാർട്ട് ടി.വികള്‍, ക്യാമറകള്‍ എന്നിവയുള്‍പ്പെടെയുളള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ 80 ശതമാനം വരെ വിലക്കിഴിവ് നല്‍കുന്നുണ്ട്.
ഭക്ഷണം, കായിക ഇനങ്ങള്‍, ഫർണിച്ചറുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് 50 ശതമാനം മുതല്‍ 80 ശതമാനം വരെ ഗണ്യമായ വിലക്കുറവാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. ഐ.സി.ഐ.സി.ഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക് തുടങ്ങിയവയുടെ ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിച്ച് ഇ.എം.ഇ ഇടപാടുകള്‍ നടത്തുന്നതിന് 10 ശതമാനം വരെ വിലക്കിഴിവ് നല്‍കുന്നുണ്ട്. തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് പലിശരഹിത ഇ.എം.ഐയും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്.
Content Summary: Flipkart Launches 'Flagship Sale' Sale
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !