ഇന്ത്യന്‍ വിപണിയിലേക്ക് ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുമായി 'ഗൂഗിള്‍ പിക്സല്‍ 9 പ്രോ ഫോള്‍ഡ്'

0

ഇന്ത്യന്‍ വിപണിയിലേക്ക് ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുമായി ഗൂഗിള്‍. പിക്സല്‍ 9 പ്രോ ഫോള്‍ഡ്. 
ഏതൊരു കമ്ബനിയുടെയും ഏറ്റവും കനം കുറഞ്ഞതും വലിയ ഇന്നര്‍ ഡിസ്‌പ്ലെ ഉള്ളതുമായ ഫോള്‍ഡബിളാണ് ഇതെന്നാണ് ഗൂഗിളിന്റെ പ്രധാന അവകാശവാദം.

ഗൂഗിളിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണാണ് ഇതെങ്കിലും ആദ്യമായാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് വരുന്നത്. മുമ്ബിറങ്ങിയ ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല. വലിയ ഡിസ്പ്ലെയും കനം കുറഞ്ഞ ഡിസൈനും ഗൂഗിള്‍ എഐയുമാണ് പിക്സല്‍ 9 പ്രോ ഫോള്‍ഡിന്റെ പ്രധാന സവിശേഷതയെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഏതൊരു ബ്രാന്‍ഡിന്റെയും ഇതുവരെയുള്ള ഏറ്റവും വലിയ ഫോള്‍ഡബിള്‍ ഇന്നര്‍ ഡിസ്പ്ലെയാണ് (8 ഇഞ്ച്) ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 6.3 ഇഞ്ചിന്റേതാണ് കവര്‍ ഡിസ്‌പ്ലെ. പിക്സല്‍ 9ന്റെ മറ്റ് മോഡലുകളിലെ പോലെ ടെന്‍സര്‍ ജി4 പ്രൊസസറാണ് ഗൂഗിള്‍ പിക്സല്‍ 9 പ്രോ ഫോള്‍ഡിലും വരുന്നത്. ഗൂഗിള്‍ എഐയുടെ ഏറെ ഫീച്ചറുകള്‍ ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പിക്‌സല്‍ സ്‌ക്രീന്‍ഷോട്ട്സ്, പിക്സല്‍ സ്റ്റുഡിയോ, സര്‍ക്കിള്‍ ടു സെര്‍ച്ച്‌, സമ്മറൈസ്, ജെമിനി, മാജിക് എഡിറ്റര്‍, ബെസ്റ്റ് ടേക്ക്, വീഡിയോ ബൂസ്റ്റ്, ആഡ് മീ, പ്രോ കണ്‍ട്രോള്‍സ് തുടങ്ങി അനവധി എഐ ടൂളുകള്‍ ഫീച്ചറുകളുടെ പട്ടികയിലുണ്ട്.

48 എംപി വൈഡ് ആംഗിള്‍, 10.5 എംപി അള്‍ട്രാ വൈഡ്, 10.8 എംപി ടെലിഫോട്ടോ സെന്‍സര്‍ (5ഃ ഒപ്റ്റിക്കല്‍ സൂം, 20ഃ സൂപ്പര്‍ റെസ് സൂം) എന്നിവയാണ് ക്യാമറകള്‍. 42 എംപി ഫ്രണ്ട് ക്യാമറ ഇന്നര്‍ ഡിസ്പ്ലെയിലും 10 എംപി ക്യാമറ കവര്‍ സ്‌ക്രീനിലും ഇതിന് പുറമെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് 14, വയര്‍ലെസ് ചാര്‍ജിംഗ്, 45 വാട്ട്സ് ചാര്‍ജിംഗ്, 4650 എംഎഎച്ച്‌ ബാറ്ററി, നാനോ സിം കാര്‍ഡ്, ഇ-സിം, 5ജി, 4ജി എല്‍ടിഇ, വൈഫൈ 7, ബ്ലൂടൂത്ത് 5.3, എന്‍എഫ്പി, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ബാരോ മീറ്റര്‍, ആകിസിലറോ മീറ്റര്‍, ഗോറില്ല ഗ്ലാസ് വിക്ടസ്, ഐപിഎസ്8 റേറ്റിംഗ് എന്നിവയാണ് മറ്റ് സൗകര്യങ്ങള്‍

ഗൂഗിള്‍ പിക്സല്‍ 9 പ്രോ ഫോള്‍ഡ് ഇന്ത്യയില്‍ ഫ്‌ലിപ്കാര്‍ട്ട് വഴി ബുക്ക് ചെയ്യാനാകും. രണ്ട് നിറങ്ങളിലാണ് ഫോണ്‍ വില്‍പനയ്ക്ക് എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ലഭ്യമായ 16 ജിബി+256 ജിബി വേരിയന്റിന് 1,72,999 രൂപയാണ് വില. ഗൂഗിളിന്റെ ഏറ്റവും ഉയര്‍ന്ന വിലയുള്ള സ്മാര്‍ട്ട്‌ഫോണാണിത്.

Content Summary: Google Pixel 9 Pro Fold is the first foldable smartphone for the Indian market

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !