എട്ടാം ക്ലാസിൽ ഇനി മുതൽ ഓൾ പാസില്ല; നടപടി വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി

0

എട്ടാം ക്ലാസിൽ ഇനി മുതൽ ഓൾ പാസില്ല. സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. എട്ടാം ക്ലാസിൽ നിന്ന് ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. അടുത്ത വർഷം മുതൽ ഒമ്പതാം ക്ലാസിനും ഈ തീരുമാനം നടപ്പിലാക്കും. എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിനും 30 ശതമാനം വീതം മാർക്കും നിർബന്ധമാക്കും. ഇത്തരത്തിൽ 2026-27ൽ പത്താം ക്ലാസിനും മിനിമം മാർക്ക് നടപ്പാക്കാനാണ് തീരുമാനം.

വിദ്യാഭ്യാസ കോൺക്ലേവിന്‍റെ ശുപാർശ പ്രകാരമാണ് തീരുമാനം. ഇന്‍റേണൽ മാർക്ക് കൂടുതലായി നൽകുന്നതും ഓൾപാസും മൂലം സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം കുറയുന്നതായി ശുപാർശയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതു മൂലം ദേശീയ തലത്തിലുള്ള പരീക്ഷകളിൽ കേരളത്തിലെ കുട്ടികൾ പിന്നോക്കം പോകുന്നതായും ആരോപണമുയർന്നിരുന്നു.

Content Summary: No more All Pass in 8th grade; The action is part of improving the quality of education

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !