'ഈ ഫോട്ടോ ഒന്നു ശ്രദ്ധിക്കണേ..എൻ്റെ ഉപ്പയാണ്..' കാണാതായ പിതാവിനെ തേടി അലഞ്ഞ് മക്കൾ

0

മലപ്പുറം:
ഏഴു മാസം മുൻപ് കാണാതായ പിതാവിനെ തേടി അലയുകയാണ് മക്കളും കുടുംബാംഗങ്ങളും. വിമുക്ത ഭടൻ കൂടിയായ
മലപ്പുറം മച്ചിങ്ങൽ സ്വദേശി നരിപ്പറ്റ അലവിയെയാണ് കാണാതായത്.

അലവിയുടെ ചെറിയ മകളായ ബേബി നസ്റീനയുടെ പഠനാവശ്യാർഥം കഴിഞ്ഞ ജനുവരി ആറിന് കുടുംബം ചെന്നൈയിലേ പോയിരുന്നു.തുടർന്ന് പെരുമ്പാക്കത്ത് വെച്ച് വാഹനത്തിൽ നിന്നും വാടക വീട്ടിലേക്ക് സാധനങ്ങൾ മാറ്റുന്നതിനിടെ അലവിയെ കാണാതാവുകയായിരുന്നു. 

ഫോണിൽ ബന്ധപ്പെട്ടപ്പോൾ പള്ളിയിലാണെന്നും ഉടനെ വീട്ടിലേക്ക് വരാമെന്നുമായിരുന്നു മറുപടി. പിന്നീടങ്ങോട്ട് വിവരമൊന്നും ഉണ്ടായില്ല. അലവിക്ക് ചെറിയ ഓർമക്കുറവ് ഉള്ളതിനാൽ മക്കളായ നസ്‌റീനയും ഇർഫാനയും അന്നു തന്നെ പെരുമ്പാക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 

ചെന്നൈയിലും പോവാൻ സാധ്യതയുള്ള ഇടങ്ങളിലുമെല്ലാം മക്കളും കുടുംബാംഗങ്ങളും ചേർന്ന് തിരഞ്ഞെങ്കിലും ഇതുവരെയും വിവരമൊന്നും ലഭിച്ചില്ലെന്ന് ഭാര്യ ഫാത്തിമയും മകൻ അൽ ബറകതും ബന്ധു അബ്ദുൽ ഖാദറും പറഞ്ഞു.

കാണാതായതിൻ്റെ തൊട്ടടുത്ത ദിവസം രാവിലെ മൂന്ന് കിലോമീറ്റർ അപ്പുറത്തുള്ള മൊബൈൽ ഷോപ്പിൽ ഫോൺ റീച്ചാർജ്ജ് ചെയ്യാനായി ചെന്നിരുന്നു. അവിടെ നിന്നും ഒരു സ്‌കൂട്ടറിൽ കയറി പോവുന്ന സി.സി.ടി.വി ദൃശ്യം മാത്രമാണ് ലഭിച്ചിട്ടുള്ളത്.

കമ്മീഷണർ ഓഫിസ് മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് പരാതികൾ നൽകിയെങ്കിലും കാര്യമായ പുരോഗതി ഒന്നുമുണ്ടായില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

Content Summary: 'Please pay attention to this photo..it's my uncle..' The children wandered in search of their missing father

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !