സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ പൃഥ്വിരാജ്, മികച്ച നടി ഉർവശിയും ബീന ആർ ചന്ദ്രനും, സംവിധായകൻ ബ്ളെസി

0

തിരുവനന്തപുരം: 
2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആടു ജീവിതത്തിലൂടെ പൃഥ്വിരാജിന് ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം ഉർവശി (ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ (തടവ്) എന്നിവർക്കാണ്. ബ്ളെസിയാണ് മികച്ച സംവിധായകൻ (ആടു ജീവിതം). ജനപ്രിയ ചിത്രത്തിനുളള പുരസ്കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ ആടുജീവിതം നേടി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങൾ ആടുജീവിതം നേടി.

കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും, ജൈവത്തിലെ അഭിനയത്തിന് കൃഷ്‌ണം എന്നിവർക്കും പ്രത്യേക ജൂറി പരാമർശമുണ്ട്.മികച്ച നവാഗത സംവിധായകൻ തടവിൻ്റെ സംവിധായകൻ ഫാസിൽ റസാഖ്. മികച്ച സ്വഭാവ നടി- ശ്രീഷ്മ ചന്ദ്രൻ, മികച്ച സ്വഭാവ നടൻ- വിജയരാഘവൻ, അവലംബിത തിരക്കഥ- ബ്ലെസ്സി(ആടുജീവിതം), മികച്ച തിരക്കഥ- രോഹിത് എം.ജി കൃഷ്ണൻ(ഇരട്ട), മികച്ച കഥാകൃത്ത് ആദർശ് സുകുമാരൻ (കാതൽ), ശബ്ദമിശ്രണം- റസൂൽ പൂക്കുട്ടി(ആടുജീവിതം), കലാസംവിധായകൻ- മോഹൻദാസ് (2018), പിന്നണിഗായകൻ- വിദ്യാദരൻ മാസ്റ്റർ, പിന്നണി ഗായിക- ആൻ ആമി

പുരസ്‌കാരങ്ങൾ ഇങ്ങനെ:

മികച്ച നടൻ -പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)
മികച്ച നടി- ഉർവശി, ബീന ആർ ചന്ദ്രൻ (ഉള്ളൊഴുക്ക്, തടവ്)
മികച്ച സംവിധായകൻ -ബ്ലെസി (ആടുജീവിതം)

ജനപ്രിയ ചിത്രം- ആടുജീവിതം
മികച്ച ചിത്രം -കാതൽ (ജിയോ ബേബി)
രണ്ടാമത്തെ ചിത്രം -ഇരട്ട (രോഹിത് എം.ജി കൃഷ്ണൻ)
ഛായാ​ഗ്രഹണം - സുനിൽ.കെ.എസ് (ആടുജീവിതം)
സ്വഭാവനടി- ​ശ്രീഷ്മ ചന്ദ്രൻ (പൊമ്പളൈ ഒരുമൈ)
സ്വഭാവനടൻ - വിജയരാഘവൻ (പൂക്കാലം)
തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) - ബ്ലെസി (ആടുജീവിതം)
തിരക്കഥാകൃത്ത്- രോഹിത് എം.ജി.കൃഷ്ണൻ (ഇരട്ട)
സ്പെഷ്യൽ ജൂറി| നടന്മാർ -കെ.ആർ ​ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് -കാതൽ
സ്പെഷ്യൽ ജൂറി ചിത്രം -​ഗ​ഗനചാരി

പിന്നണി ​ഗായിക -ആൻ ആമി (തിങ്കൾപ്പൂവിൻ -പാച്ചുവും അദ്ഭുതവിളക്കും)
പിന്നണി ​ഗായകൻ - വിദ്യാധരൻമാസ്റ്റർ (പതിരാണെന്നോർത്തൊരു കനവിൽ - ജനനം 1947 പ്രണയം തുടരുന്നു)

നവാ​ഗത സംവിധായകൻ- ഫാസിൽ റസാഖ് (തടവ്)ജനപ്രിയ ചിത്രം -ആടുജീവിതം
നൃത്തസംവിധാനം - വിഷ്ണു (സുലൈഖ മൻസിൽ)
ഡബ്ബിംഗ് ആർട്ടിസ്റ്റ് പെൺ - സുമം​ഗല (ജനനം 1947 പ്രണയം തുടരുന്നു)
ഡബ്ബിംഗ് ആർട്ടിസ്റ്റ് ആൺ - റോഷൻ മാത്യു -ഉള്ളൊഴുക്ക്, വാലാട്ടിമേക്കപ്പ് ആർട്ടിസ്റ്റ് -രഞ്ജിത് അമ്പാടി (ആടുജീവിതം)
ശബ്ദരൂപകല്പന- ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ (ഉള്ളൊഴുക്ക്)
ശബ്ദമിശ്രണം -റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)
സിങ്ക് സൗണ്ട്- ഷമീർ അഹമ്മദ് (ഓ ബേബി)
കലാസംവിധായകൻ - മോഹൻദാസ് (2018)
എഡിറ്റിംഗ് -സം​ഗീത പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ)

ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവ് ഹിന്ദി സംവിധായകൻ സുധീർ മിശ്രയാണ് അവാർഡ് നിർണയ ജൂറി ചെയർമാൻ. സംവിധായകൻ പ്രിയനന്ദനൻ, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പന്‍ എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരുന്നു. സുധീർ മിശ്ര, പ്രിയനന്ദനൻ, അഴകപ്പൻ എന്നിവർക്കു പുറമെ അന്തിമ വിധിനിർണയ സമിതിയിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ് മാധവന്‍, നടി ആൻ അഗസ്റ്റിൻ, സംഗീത സംവിധായകൻ ശ്രീവത്സൻ ജെ. മേനോന്‍ എന്നിവരും അംഗങ്ങളായിരിരുന്നു.

ഛായാഗ്രാഹകൻ പ്രതാപ് പി നായർ, എഡിറ്റർ വിജയ് ശങ്കർ, തിരക്കഥാകൃത്തുക്കളായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വിനോയ് തോമസ്, എഴുത്തുകാരി ഡോ.മാളവിക ബിന്നി, ശബ്ദലേഖകൻ സി.ആർ ചന്ദ്രൻ എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ മറ്റ് അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിർണയ സമിതികളിൽ മെമ്പർ സെക്രട്ടറിയായിരുന്നു.

ചലച്ചിത്രനിരൂപകയും എഴുത്തുകാരിയുമായ ഡോ.ജാനകി ശ്രീധരന്‍ ആണ് രചനാവിഭാഗം ജൂറി ചെയർപേഴ്‌സൺ. ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഡോ.ജോസ് കെ. മാനുവൽ, എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ. ഒ.കെ സന്തോഷ്, അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. 160 സിനിമകൾ അവാർഡിന് സമർപ്പിക്കപ്പെട്ടു.

Content Summary: Prithviraj Best Actor, Urvashi and Beena R Chandran Actresses, Movie Kathal

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !