ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പലിശനിരക്ക് വര്‍ധിപ്പിച്ചു. എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്കാണ് വര്‍ധിപ്പിച്ചത്. പത്ത് ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് കഴിഞ്ഞദിവസം പ്രാബല്യത്തില്‍ വന്നു.
ഓവര്‍ നൈറ്റ് എംസിഎല്‍ആര്‍ 8.20 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഒരു മാസം കാലാവധിയുള്ള എംസിഎല്‍ആര്‍ 8.45, മൂന്ന് മാസം 8.50, ആറുമാസം 8.85, ഒരു കൊല്ലം 8.95, രണ്ടു വര്‍ഷം 9.05, മൂന്ന് വര്‍ഷം 9.10 എന്നിങ്ങനെയാണ് പുതുക്കിയ പലിശനിരക്ക്. എംസിഎല്‍ആര്‍ വര്‍ധിപ്പിച്ചതോടെ വായ്പകള്‍ കൂടുതല്‍ ചെലവേറിയതാകും. ഇഎംഐയും ഉയരും.
മീഡിയ വിഷൻ ന്യൂസ് ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
എംസിഎല്‍ആര്‍ അടിസ്ഥാനപരമായി ഒരു ബാങ്കിന് വായ്പയില്‍ നിന്ന് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ്. ബാങ്കിന്റെ ഫണ്ട് ചെലവ്, പ്രവര്‍ത്തന ചെലവ്, നിശ്ചിത ലാഭ മാര്‍ജിന്‍ എന്നിവ പരിഗണിച്ചാണ് ഈ നിരക്ക് നിശ്ചയിക്കുന്നത്.
Content Summary: Public sector bank SBI has hiked interest rates
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !