എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ച് 3 മാസത്തിനുശേഷം മാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിന് അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്.
സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടര്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും, വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കും ഇന്ത്യന്‍ ആര്‍മിയുടെ അഗ്നിവീര്‍ പോലെ തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കും മാര്‍ക്ക് വിവരം നേരിട്ട് നല്‍കുന്നതിന് ഒട്ടെറെ അപേക്ഷകള്‍ വരുന്ന സാഹചര്യത്തിലാണിത്.
ഈ സാഹചര്യത്തിലാണ് എസ്എസ്എല്‍സി പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് വിവരം പരീക്ഷാര്‍ത്ഥികള്‍ക്ക് നേരിട്ട് നല്‍കുന്നതിന് നിലവിലുള്ള നിബന്ധനയില്‍ ഇളവ് വരുത്തി. പരീക്ഷാ ഫലം പ്രഖ്യാപിച്ച് 3മാസത്തിനു ശേഷം പരീക്ഷാഭവന്‍ സെക്രട്ടറിയുടെ പേരില്‍ 500 രൂപയുടെ ഡിഡി സഹിതം പരീക്ഷാ ഭവനില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിയ്ക്കുന്ന മുറയ്ക്ക് മാര്‍ക്ക് വിവരങ്ങള്‍ ലഭിക്കും.
Content Summary: SSLC Exam; Students now know not only grades but also marks
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !