യുപിഐ പേയ്‌മെൻ്റുകള്‍ക്കുള്ള പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി റിസർവ് ബാങ്ക്. ചൊവ്വാഴ്ച ആരംഭിച്ച ധന നയ യോഗം അവസാനിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.
രാജ്യത്ത് കുറഞ്ഞകാലം കൊണ്ട് വൻ ജനപ്രീതി നേടിയ പേയ്മെന്റ് രീതിയാണ് യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് ഒന്നിപ്പിക്കുന്ന സംവിധാനമാണ് ഇത്. തടസ്സമില്ലാത്ത പണമിടപാടുകള്‍ നടത്താൻ യുപിഐ അനുവദിക്കുന്നു.
നാഷണല്‍ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വ്യവസ്ഥകള്‍ പ്രകാരം, ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ നികുതിക്ക് വിധേയമായിരുന്നു. യുപിഐ ഉപയോഗിച്ച് ഒരു വ്യക്തിക്ക് കൈമാറാൻ കഴിയുന്ന പരമാവധി തുകയാണ് ഇത്. ഈ തുകയ്ക്ക് മുകളിലുള്ള ഏതൊരു കൈമാറ്റവും നികുതിക്ക് വിധേയമായിരുന്നു. ഇതാണ് ആർബിഐ ഇപ്പോള്‍ ഉയർത്തിയിരിക്കുന്നത്.
പണനയ യോഗത്തില്‍ തുടർച്ചയായി ഒമ്ബതാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. 6.5 ശതമാനമാണ് റിപ്പോ നിരക്ക്. ആർബിഐയുടെ പുതിയ തീരുമാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് നികുതിയില്‍ നിന്നും രക്ഷ നേടാം. അതായത് ചുരുക്കി പറഞ്ഞാല്‍, യുപിഐ നികുതി അടവ് പരിധി നിലവിലെ ഒരു ലക്ഷം രൂപ ആകുമ്ബോള്‍ ഉപയോക്താക്കള്‍ ഇതില്‍ കൂടുതല്‍ പണം കൈമാറുമ്ബോള്‍ നികുതി നല്‍കേണ്ടതായി വരുമായിരുന്നു. എന്നാല്‍ പരിധി ആർബിഐ 5 ലക്ഷം രൂപയായി ഉയർത്തുമ്ബോള്‍, 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് മാത്രം ഉപയോക്താക്കള്‍നികുതി നല്‍കിയാല്‍ മതി.
Content Summary: UPI has increased the payment limit from Rs 1 lakh to Rs 5 lakh
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !