ബംഗളൂരു: ബംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ മലയാളി മരിച്ചു. പുനലൂര്‍ സ്വദേശി സുജയ് സുജാതന്‍ (36) ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് ഐസിയുവില്‍ ചികിത്സയിലായിരുന്നു. ബംഗളൂരു മത്തിക്കരയിലെ എംഎസ് രാമയ്യ മെഡിക്കല്‍ കോളജില്‍ ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്.
കഴിഞ്ഞ രണ്ടാഴ്ചയായി സുജയ് ഇവിടെ ചികിത്സയിലായിരുന്നു. സുജയിനെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
വിവരം മറയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതായുമാണ് ബന്ധുക്കളുടെ ആരോപണം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരമെന്നാണ് പ്രാഥമിക നിഗമനം.
Content Summary: A fire broke out in a medical college in Bengaluru; Malayali burned to death in ICU
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !