എടപ്പാൾ: കോഴിക്കൂട് തകർത്ത് 28 കോഴികളെ അജ്ഞാത ജീവി കൊന്നൊടുക്കി. അയിലക്കാട് മാട്ടേരി ആയിഷ മുസ്തഫയുടെ വീട്ടിലെ 10 കോഴിയേയും മങ്ങാട്ട് പറമ്പിൽ അബ്ദുറസാക്കിൻ്റെ വീട്ടിലെ 18 കോഴികളെയുമാണ് അജ്ഞാത ജീവി കൊന്നൊടുക്കിയത്. കോഴികളെ കൊന്ന് ചോര കുടിച്ച നിലയിലാണ്. കഴുത്തിന് മാത്രമായാണ് പരിക്ക് കാണാനുള്ളത്. സംഭവത്തെ തുടർന്ന് പ്രദേശത്തുകാർ ആശങ്കയിലാണ്. അജ്ഞാത ജീവിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ
Content Summary: Attack of unknown creature.. 28 chickens were killed by breaking the nest
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !