വളാഞ്ചേരി: എടയൂർ അത്തിപ്പറ്റ ചേലക്കോട് പുനർനിർമ്മാണം നടത്തിയ ഫാറൂഖ് ജുമാമസ്ജിദിന്റെ ഉദ്ഘാടനം സെപ്റ്റംബർ 21 ശനി അസർ നമസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വളാഞ്ചേരിയിൽ വാർത്ത സമ്മേളത്തിൽ അറിയിച്ചു. മഹല്ല് ഖാസി കുരുവമ്പലം കെ എസ് ഉണ്ണി കോയ തങ്ങൾ അധ്യക്ഷത വഹിക്കും.
കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തും. അത്തിപ്പറ്റ മഹല്ല് മുദരിസ് യു കുഞ്ഞാലി ബാഖവി, സ്ഥലം ഖത്തീബ് അബ്ദുല്ല ലത്തീഫി എടയൂർ, വാഹിദ് മുസ്ലിയാർ അത്തിപ്പറ്റ പ്രസംഗിക്കും. പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ പ്രസിഡൻ്റ് എം ടി
അലി, ജനറൽ സെക്രട്ടറി മുസ്തഫ അഹ്സനി, പള്ളി ഖത്തീബ് അബ്ദുല്ല ലത്തീഫി എടയൂർ, മുൻ പ്രസി ഡന്റ് ചേലക്കോട്ടിൽ അലവി എന്നിവർ പങ്കെടുത്തു.
Content Summary: Mediavisionlive.in
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !