തിരുവേഗപ്പുറ: ഒരു നേതാവ് എങ്ങനെയാവണം എന്നതിനുള്ള ഉദാത്ത മാതൃകയാവുകയാണ് പാലക്കാട് ജില്ലയിലെ തിരുവേഗപുറ വെസ്റ്റ് കൈപ്പുറം സ്വദേശി അബ്ദുസമദ്.തിരുവേഗപ്പുറ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ കൂടിയായ അബ്ദുസമദ് വെസ്റ്റ് കൈപുറം മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ തൻ്റെ സുഹൃത്തിൻ്റെ മാതാവിന് ഖബർസ്ഥാൻ ഒരുക്കിയാണ് മാതൃകയായത്.
വെസ്റ്റ് കൈപ്പുറം മഹല്ലിൽ ഒരു ദിവസം രണ്ട് മരണങ്ങൾ നടക്കുന്നു. ഒരേ സമയങ്ങളിൽ തന്നെ മരണപെട്ടവരുടെ ഖബറടക്ക ചടങ്ങുകൾ നടക്കേണ്ടതുണ്ട്. എന്നാൽ യഥാസമയം ഖബറിടം ഒരുക്കാൻ തൊഴിലാളികൾക്ക് കഴിയാതെ വരുന്നു. മാതാവ് മരണപെട്ട സുഹൃത്തിൻ്റെ വീട്ടിൽ സജീവ സാന്നിധ്യമായിരുന്ന സമദ് സാഹചര്യം മനസ്സിലാക്കി ഖബറിടം ഒരുക്കാൻ അരയും തലയും മുറുക്കി കർമ്മനിരതനാവുകയായിരുന്നു. സന്നദ്ധ പ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യമായ സമദ് യൂത്ത് ലീഗ് സംസ്ഥാന ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. നാട്ടുകാർ സമദിനെ ഒരു നേതാവായല്ല കാണുന്നത് .എന്തിനും ഏതിനും എവിടെയും ഓടിയെത്തുന്ന സമദ് നാട്ടുകാർക്ക് പ്രിയങ്കരനാണ്. നേതാവല്ലാത്തവർ പോലും നേതാവ് ചമയുന്ന വർത്തമാനകാലത്ത് അബ്ദുസമദിനെ പോലെയുള്ള നേതാക്കളെയാണ് നാടിന് ആവശ്യം. സമദ്.. താങ്കൾക്കൊരു സല്യൂട്ട്...
Content Summary: Muslim League leader prepared grave.. Let's give big salute to a popular leader
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !