പുത്തനത്താണി: തൃശ്ശൂർ-കോഴിക്കോട് ദേശീയപാത പുത്തനത്താണി അതിരുമടയിൽ ടോറസ് ലോറി ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ചാവക്കാട് മന്ദലംകുന്ന് കൂളിയാട്ട് മുഹമ്മദ് ശിഹാബ് (40) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ഭാര്യ ഹൈറുന്നീസ റോഡരികിലേക്ക് തെറിച്ചു വീഴുകയും പരുക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.
ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. കോട്ടയ്ക്കലിൽ ചികിത്സയിലുള്ള ഹൈറുന്നീസയുടെ ബന്ധുവിനെ കാണാനായി പോവുന്നതിനിടെയായിരുന്നു അപകടം. സർവ്വീസ് റോഡിൽ വെച്ച് കെ.എൻ.ആർ.സി.എൽ കമ്പനിയുടെ ടോറസ് ലോറി ശിഹാബ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറി ശിഹാബിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും തൽക്ഷണം മരണപ്പെടുകയും ചെയ്തു.
അതേ സമയം ഇടിച്ച ടോറസ് ലോറി നിർത്താതെ പോവുകയും ചെയ്തു. ശിഹാബിൻ്റെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ട നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മരിച്ച ശിഹാബ് ഇലക്ട്രീഷ്യൻ ജോലിക്കാരനാണ്. കൽപകഞ്ചേരി പൊലീസ് നിയമനടപടികൾ സ്വീകരിച്ചു.
പരേതനായ മൊയ്ദുണ്ണി, ഫാത്തിമ എന്നിവരുടെ മകനാണ്. മുസ്ലിഹ്, മുഹ്സിൻ എന്നിവർ മക്കളാണ്. തിങ്കളാഴ്ച വൈകീട്ട് മന്ദലംകുന്ന് ജുമാമസ്ജിദിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടക്കും..
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Near National Highway Puttanathani car accident; The young man died
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !