പി വി അൻവർ എംഎൽഎയെ യു ഡി എഫിലേക്ക് ക്ഷണിക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി | Video

0

സിപിഎം ബന്ധം ഉപേക്ഷിച്ച പി വി അൻവറെ തള്ളാതെ മുസ്ലിം ലീ​ഗ്. പി വി അൻവർ എംഎൽഎയെ യു ഡി എഫിലേക്ക് ക്ഷണിക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മുസ്ലിം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്കാര്യം ആലോചിച്ചിട്ടില്ല. യുഡിഎഫിലേക്ക് ക്ഷണിക്കുന്ന കാര്യം കോൺഗ്രസ് കൂടി ആലോചിച്ചെടുക്കേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി കാസർകോട് പറഞ്ഞു.

മുസ്ലിംലീഗ് കാസർകോട് ജില്ലാ നേതൃയോഗത്തിനെത്തിയപ്പോഴായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കണ്ടത്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങളെ ബാധിക്കുന്നത് ആയതിനാൽ ​യുഡിഎഫ് ഗൗരവമായി ചർച്ച ചെയ്യും. പൊലീസിനെതിരെ സീരിയസായ ആരോപണങ്ങളാണുള്ളത്. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ നിയമപരമായും പ്രക്ഷോഭ സമരങ്ങളിലൂടെയും നേരിടുമെന്നും മുസ്ലിംലീഗ് നേതാവ് പറഞ്ഞു.

അന്‍വറിന്റെ യോഗത്തില്‍ ആളു കൂടിയതില്‍ ഞങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല. കേരളത്തില്‍ കഴിഞ്ഞ 10 കൊല്ലമായി നടക്കുന്നത് ദുര്‍ഭരണമാണ്. അത് അവസാനിപ്പിക്കേണ്ടതുണ്ട്. അതിന് ഒരേയൊരു വഴി യുഡിഎഫിനെ അധികാരത്തിലേറ്റുകയെന്നതാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്തുണ്ടായതുപോലെ കേരളത്തിലെ എണ്ണപ്പെട്ട നല്ല സര്‍ക്കാര്‍ തിരിച്ചു വരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Video Source:

Content Summary: PK Kunhalikutty said that no decision has been taken to invite PV Anwar MLA to UDF

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !