സൂപ്പർ ലീഗ് കേരളയുടെ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി കൊച്ചി ഫോഴ്‌സ എഫ്സിയെ നേരിടും.
കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കാണികൾക്ക് ആവേശമാവാൻ കണ്ണൂർ വാരിയേഴ്‌സ് എഫ്സിയുടെ സെലിബ്രെറ്റി ഉടമയും കൂടിയായ നടൻ ആസിഫ് അലി ക്ലബ്ബിന്റെ ആദ്യ ഹോം മത്സരത്തിൽ നാളെ പങ്കുചേരും.
സൂപ്പർ ലീഗ് കേരള മത്സരങ്ങളുടെ ടിക്കറ്റുകൾ പേടിഎം ഇൻസൈഡറിൽ ലഭ്യമാണ്. സ്പോർട്സ് ഫസ്റ്റും, ഡിസ്നി പ്ലസ് ഹോട്സ്റ്ററുമാണ് മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഗൾഫ് രാജ്യങ്ങളിലുള്ളവർക്ക് മനോരമ മാക്സ് ഡോട്ട് കോമിലൂടെയും, മനോരമ മാക്സ് ആപ്പിലൂടെയും തത്സമയം കാണാം
Content Summary: Super League Kerala: Second round matches from today
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !