എടയൂർ: പോഷക സമൃദ്ധി മിഷൻ പദ്ധതി പ്രകാരം ഓരോ പുരയിടത്തിലും ഒരു സ്ഥിരതയുള്ള പച്ചക്കറി തോട്ടം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് നടത്തുന്ന പദ്ധതിയായ പോഷക സമൃദ്ധി ഉദ്യാനത്തിന് എടയൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പ്രസിഡന്റ് എം പി ഹസീന ഇബ്രാഹിം പദ്ധതി ഉദ്ഘാടനം ചെയ്തു,
പുരയിടത്തിൽ 100 sqm സ്ഥലത്ത് ഉദ്യാനം നിർമ്മിക്കാവുന്നതാണ്. അതിലേക്കായി ഹൈബ്രിഡ് പച്ചക്കറി തൈകളും, ബഹുവർഷ പച്ചക്കറി തൈകളും, അത് കൃഷി ചെയ്യാനാവശ്യമായ ജൈവ ജീവാണു വളങ്ങളും, ഡോളമൈറ്റും, ബിയോ കണ്ട്രോൾ ഏജന്റ്സും അടങ്ങുന്ന 800 രൂപ വിലവരുന്ന കിറ്റ് 500 രൂപ സബ്‌സിഡി കഴിച്ചു 300 രൂപക്കാണ് വിതരണം ചെയ്യുന്നത്.
യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതോടൊപ്പം ജനങ്ങൾക്ക് ആരോഗ്യവും സുരക്ഷിതവുമായ ഭക്ഷണം എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
എടയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാഫർ പുതുക്കൂടി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റസീന തസ്‌നി,മെമ്പർമാരായ അയ്യൂബ്, ജൗഹർ കരീം, ദലീല, കൃഷി ഓഫീസർ ജുമൈല റാഷിദ്, കൃഷി അസിസ്റ്റന്റ് ഫഹ്‌മിദാ ബാനു, കർഷകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
Content Summary: The Nutrient Prosperity Garden project has been started in Edayur Gram Panchayat
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !