അബുദാബി: വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി ഷാര്‍ജ ആസ്ഥാനമായുള്ള എയര്‍ അറേബ്യ എയര്‍ലൈന്‍സ്.യുഎഇയില്‍നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെ വിവിധ സെക്ടറുകളില്‍ ഉള്‍പ്പെടെ അഞ്ച് ലക്ഷം സീറ്റുകളിലാണ് കമ്പനി ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
129 ദിര്‍ഹം നിരക്കില്‍ യാത്രക്കാര്‍ക്ക് നേരിട്ട് നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അവസരം ഒരുക്കുമെന്ന് എയര്‍ അറേബ്യ പ്രഖ്യാപിച്ചു. ഈ മാസം 20ന് മുന്‍പ് ആദ്യം ബുക്ക് ചെയ്യുന്ന അഞ്ച് ലക്ഷം ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുക. ടിക്കറ്റ് ലഭിക്കുന്നവര്‍ക്ക് അടുത്ത മാര്‍ച്ച് 1 മുതല്‍ ഒക്ടോബര്‍ 25 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാം. എന്നാൽ കേരള സെക്ടറിലേക്ക് 250 ദിർഹം മുതലാണ് ഓൺലൈൻ ബുക്കിങ്ങിൽ ഇപ്പോൾ കാണിക്കുന്നത്.
എയര്‍ അറേബ്യയുടെ ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളില്‍ ഇളവ് ബാധകമാണെന്ന് എയര്‍ അറേബ്യ അറിയിച്ചു.
മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ജയ്പുര്‍, നാഗ്പുര്‍, കൊല്‍ക്കത്ത, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയവയാണ് ഇളവ് ലഭിക്കുന്ന ഇന്ത്യന്‍ സെക്ടറുകള്‍.
Source:
📣Don't miss the early bird promotion! 500,000 seats on sale across the network from AED 129.
— Air Arabia (@airarabiagroup) September 30, 2024
Book by 20th October, 2024, for travel starting from March 1st, 2025.
Hurry and visit https://t.co/QYW1hytvoT
Terms and conditions apply!
Content Summary: Five lakh tickets for Dh129; Air Arabia with a groundbreaking offer
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !