മലപ്പുറം: കോഡൂർ വരിക്കോടിനു സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.തിരൂർ വൈലത്തൂർ കാവുംപുറത്ത് ഹബീബ് റഹ്മാൻ്റെ മകൻ അഷ്റഫ് (28) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെ ഉണ്ടായ അപകടത്തിൽ അഷ്റഫിന് തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. സുഹൃത്തുക്കളായ മൂന്നു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറത്തു നിന്നും തിരൂർ ഭാഗത്തേയ്ക്കു വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും മറിഞ്ഞു.ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.സ്ഥലത്ത് ഗതാഗത തടസ്സവും നേരിട്ടു.പൊലീസ് നിയമനടപടികൾ സ്വീകരിച്ചു.
Content Summary: A resident of Vailathur died after a car and a pick-up van overturned in Kodur, Malappuram
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !