കുറ്റിപ്പുറം: ദേശീയപാത 66 ൽ കുറ്റിപ്പുറത്ത് വാഹനാപകടം ഒരു മരണം. ആലത്തിയൂർ തൃപ്രങ്ങോട് സ്വദേശി ആപ്പീസ് പറമ്പ് മേപ്പാടത്ത് വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണൻ്റെ മകൻ സൗരവ് കൃഷ്ണ (25) തൽക്ഷണം മരണപ്പെട്ടു. ദേശീയപാതയിൽ മിനി പമ്പക്ക് സമീപത്തായി തൃശ്ശൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു നാട്ടുകാരും കുറ്റിപ്പുറം പോലീസും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Content Summary: One dead in road accident on National Highway 66 in Kuttippuram
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !