ആഭ്യന്തര-അന്താരാഷ്ട്ര യാത്രാസൗകര്യത്തിൽ വൈഫൈ സേവനം കൊണ്ടുവന്ന് വൻ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എയർ ഇന്ത്യ. ഇതോടെ ആഭ്യന്തര റൂട്ടുകളിൽ ഇൻ-ഫ്ലൈറ്റ് വൈഫൈ സേവനം നൽകുന്ന രാജ്യത്തെ ആദ്യത്തെ കാരിയർ ആയി മാറിയിരിക്കുകയാണ് എയർ ഇന്ത്യ.
എയർബസ് A 350, ബോയിംഗ് 787-9. എയർബസ് A 321 നിയോ മോഡലുകൾ. എന്നിങ്ങനെയുള്ള തിരഞ്ഞെടുത്ത വിമാനങ്ങളിലാണ് എയർ ഇന്ത്യ യാത്രക്കാർക്കായി സൗജന്യ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
യാത്രക്കാർക്ക് യാത്രാസമയങ്ങളിൽ ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ആപ്പിള്‍ അല്ലെങ്കിൽ ആന്‍ഡ്രോയിഡ് സ്‌മാർട്ട്ഫോണുകൾ തുടങ്ങിയവ വൈഫൈ ഉപകരണങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ അടക്കം കണക്റ്റഡ് ആയി തുടരാൻ സാധിക്കും. ന്യൂയോർക്ക്, ലണ്ടൺ, പാരിസ്, സിംഗപ്പൂർ അന്താരാഷ്ട്ര റൂട്ടുകളിൽ എയർ ഇന്ത്യ പരീക്ഷണാടിസ്ഥാനത്തിൽ വൈഫൈ സേവനം ലഭ്യമാക്കിയിരുന്നു. പ്രാരംഭ ഘട്ടത്തിൽ സൗജന്യമായാണ് വൈഫൈ സേവനം നൽകുന്നത്.
Content Summary: Air India launches Wi-Fi internet service on domestic and international flights
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !