Trending Topic: Latest

ഭക്ഷ്യ മേഖലയിലെ ആഗോള സാധ്യതകൾ സംരംഭകർ ഉപയോഗപ്പെടുത്തണം - ജില്ലാ കളക്ടർ

0

ഭക്ഷ്യ സംസ്കരണ മേഖലയിലെ ആഗോള സാധ്യതകൾ സംരംഭകർ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദ്. ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച ടെക്നോളജി മാനേജ്മെന്റ് ഡവലപ്മെന്റ് പ്രോഗ്രാമിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച ഗുണ നിലവാരത്തോടെ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് ആഭ്യന്തര, വിദേശ വിപണികളിലെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാൽ മികച്ച സംരംഭകരെ സൃഷ്ടിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വ്യവസായ വാണിജ്യ വകുപ്പ് യുവതീ- യുവാക്കൾക്കായി 20 ദിവസത്തെ ടെക്നോളജി മാനേജ്മെന്റ് ഡവലപ്മെന്റ് പ്രോഗ്രാമാണ് സംഘടിപ്പിച്ചത്. കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായി സംരഭകത്വത്തിന് പ്രാപ്തരാക്കുന്നതിനും നൈപുണ്യ പരിശീലനം നൽകുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനുവരി മൂന്നിന് തുടങ്ങിയ പരിശീലന പരിപാടി 27 ന് അവസാനിച്ചു. 

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ എട്ടു ദിവസത്തെ പരിശീലനത്തോടൊപ്പം ബേക്കറി ഉൽപന്നങ്ങൾ, ഭക്ഷ്യോൽപ്പന്നങ്ങൾ, മസാലപ്പൊടികൾ എന്നിവയുടെ നിർമ്മാണം, പഴം പച്ചക്കറി സംസ്കരണം, പ്രിസർവേഷൻ, കാനിംഗ്, പാക്കേജിംഗ് തുടങ്ങിയവയിൽ 12 ദിവസത്തെ പ്രയോഗിക പരിശീലനവും ഉൾക്കൊള്ളിച്ചാണ് രൂപകൽപ്പന ചെയ്തത്. 
 
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേശ് ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എ. അബ്ദുൽ ലത്തീഫ്, ഐ. എൽ. ഒ. ട്രെയിനർ ഐസക് സിംഗ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സി. കെ.മുജീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

 ക്ഷീരകർഷക സംഗമം 'ജീവനീയം'നാളെ (ജനുവരി 28) ന് ആരംഭിക്കും

 ജില്ലയിലെ ക്ഷീരകർഷക സംഗമം 'ജീവനീയം' 2024 -25 എന്ന പേരിൽ വിപുലമായ പരിപാടികളോടെ കാട്ടുമുണ്ട തോട്ടത്തിൽ കൺവെൻഷൻ സെന്ററിൽ നാളെ (ജനുവരി 28)ആരംഭിക്കും. ജനുവരി 30 വരെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്ഷീരകർഷക സംഗമത്തിൽ വിളംബര ജാഥ, കന്നുകാലി പ്രദർശനം, ക്ഷേമനിധി അദാലത്ത്, ക്ഷീരകർഷകർക്കുള്ള ശില്പശാല, മെഡിക്കൽ ക്യാമ്പ്, സഹകരണ ശില്പശാല, ഡയറി എക്സ്പോ, ഡയറി ക്വിസ്, കലാസന്ധ്യ, ക്ഷീരവികസന സെമിനാർ, ക്ഷീരകർഷകരെ ആദരിക്കൽ, പൊതുസമ്മേളനം, സമ്മാനദാനം തുടങ്ങി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. 

 നാളെ (ജനുവരി 28) വൈകീട്ട് നാലിന് കനോലി പ്ലോട്ട് മുതൽ മമ്പാട് ക്ഷീര സംഘം പരിസരം വരെ നടക്കുന്ന വിളംബരജാഥയോടെ യാണ് പരിപാടികൾ ആരംഭിക്കുന്നത്. ജനുവരി 30ന് നടക്കുന്ന സമാപന സമ്മേളനം ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. കായിക -വഖഫ് -ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ മുഖ്യാതിഥിയാവും. എം പിമാർ, എം എൽ എ മാർ കേരള ഫീഡ്സ് ചെയർമാൻ, കെ ഡി എഫ് ഡബ്ലിയു എഫ് ബോർഡ്‌ ചെയർമാൻ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികൾ, ക്ഷീര സഹകാരികൾ, സംരംഭകർ, ശാസ്ത്രസാങ്കേതിക വിദഗ്ധർ എന്നിവർ പങ്കെടുക്കും.

Content Summary: Entrepreneurs should utilize the global potential of the food sector - District Collector

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !