സംസ്ഥാനത്ത് റിക്കാർഡിൽ നിന്നു റിക്കാർഡിലേക്ക് കുതിച്ചുയർന്ന് സ്വർണം. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 60,880 രൂപയിലും ഗ്രാമിന് 7,610 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 10 രൂപ ഉയർന്ന് സർവകാല റിക്കാർഡായ 6,285 രൂപയിലെത്തി.
സംസ്ഥാനത്ത് രണ്ടുദിവസത്തെ ഇടിവിനു ശേഷം ബുധനാഴ്ച സ്വർണവില സർവകാല റിക്കാർഡിലേക്ക് കുതിച്ചുയർന്നിരുന്നു. പവന് 680 രൂപയും ഗ്രാമിന് 85 രൂപയുമാണ് വർധിച്ചത്. ഒരാഴ്ചത്തെ റിക്കാർഡ് കുതിപ്പിനു ശേഷം തിങ്കളാഴ്ച പവന് 120 രൂപയും ചൊവ്വാഴ്ച 240 രൂപയും കുറഞ്ഞ ശേഷമാണ് ബുധനാഴ്ച മുന്നേറിയത്. നിലവിൽ 61,000 രൂപ എന്ന പുത്തൻ നാഴികക്കല്ലിലേക്ക് ഇനി 120 രൂപയുടെ ദൂരം മാത്രമാണുള്ളത്.
ഈമാസം 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. തുടർന്ന് 24ന് 60,440 രൂപയായി ഉയർന്ന് സർവകാല റിക്കാർഡിലെത്തി. പിന്നീട് റിക്കാര്‍ഡ് ഉയരത്തില്‍ മാറ്റമില്ലാതെ രണ്ടു ദിവസം തുടര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ച 120 രൂപ കുറയുകയായിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് മൂന്നുദിവസംകൊണ്ട് വർധിച്ചത് 1,200 രൂപയാണ്. എന്നാൽ നാലിന് സ്വർണവില 360 രൂപ കുറഞ്ഞിരുന്നു. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം വീണ്ടും 58,000ന് മുകളില്‍ എത്തി. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ 59,000 രൂപയും പിന്നാലെ 60,000 രൂപയും കടക്കുകയും ചെയ്തു.
Content Summary: Gold rush again on history; up to Rs 61,000
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !