പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തിരൂർ വെട്ടം സ്വദേശി നിഖിലാണ് പോക്‌സോ പ്രകാരം (25) അറസ്റ്റിലായത്. ഗർഭിണിയായ പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റി.
ഗർഭിണിയാണെന്ന വിവരം പെൺകുട്ടി വീട്ടുകാരിൽ നിന്ന് മറച്ചുവച്ചിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വീട്ടുകാർ ഇക്കാര്യം അറിയുന്നത്. തുടർന്ന് അദ്ധ്യാപകരാണ് വിവരം പൊലീസിൽ അറിയിച്ചത്.
സാമൂഹ്യമാദ്ധ്യമത്തിലൂടെയാണ് നിഖിലിനെ പരിചയപ്പെട്ടതെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. ഇയാൾ പലതവണ പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ നിഖിലിന്റെ സുഹൃത്തുക്കൾക്കും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
Content Summary: Tirur Vettam native arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !