പുത്തനത്താണി: ലഹരി ഒരു സാമൂഹ്യ പ്രശ്നമാണ്, അതിനെതിരെ പോരാടാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഇത് വ്യക്തികളുടെ ആരോഗ്യത്തെയും കുടുംബങ്ങളെയും സമൂഹത്തെയും വലിയ തോതിൽ ബാധിക്കുന്നു. ലഹരിക്കെതിരെ പോരാടാൻ സമൂഹത്തിന്റെ സഹായവും പ്രതിബദ്ധതയും അത്യാവശ്യമാണ്.
ലഹരിക്കെതിരെ 'ആരോഗ്യ സംരക്ഷണമാണ് ലഹരി' എന്ന ശീർഷകത്തിൽ ചുങ്കം റിയൽ റണ്ണേഴ്സിന്റെ ലഹരിവിരുദ്ധ കൂട്ടയോട്ടം നാളെ രാവിലെ 6:30 ന് പുത്തനത്താണിയിൽ സംഘടിപ്പിക്കുന്നു. പുത്തനത്താണി ബസ്റ്റാന്റിൽ നിന്നും ആരംഭിച്ച് ടൗൺ ചുറ്റി ബസ്റ്റാന്റിൽ തന്നെ സമാപിക്കും. നിരവധി പേർ അണി ചേരും.
ഏറ്റവും പുതിയ വാർത്തകൾ:
അനിവാര്യമായ ഈ പോരാട്ടത്തിലേക്ക് നിങ്ങളെയും ക്ഷണിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ക്ലബുകൾ, സന്നദ്ധ സംഘടനകൾ അവരുടെ ടീം ജയ്സി അണിഞ്ഞ് ടീമായി പങ്കെടുക്കാവുന്നതാണ്. ഒരു ലഹരി രഹിത സമൂഹം സൃഷ്ടിക്കാൻ നമുക്ക് എല്ലാവരും കൂടി ശ്രമിക്കാം.
Content Summary: Chungam Real Runners' 'Health protection is addiction' group run tomorrow in Puthanathani.. You can also join...
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !