Trending Topic: Latest

പഴയചന്ത അനധികൃത കോഴി മലിന്യ സംസ്കരണ പ്ലാന്റ്: എടയൂർ പഞ്ചായത്തിലേക്ക് CPIM ജനകീയ മാർച്ച് നടത്തി

0

വളാഞ്ചേരി:
അത്തിപ്പറ്റ പഴയചന്തയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സി പി ഐ എം നേതൃത്വത്തിൽ  എടയൂർ ഗ്രാമപഞ്ചായത്തിലേക്ക് ജനകീയ മാർച്ച് നടത്തി. അത്തിപ്പറ്റയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് ജനങ്ങളാണ് അണിനിരന്നത്. നാല് വർഷമായി പ്ലാന്റ് പ്രദേശത്ത് പ്രവർത്തിച്ചുവരികയാണ്. ഗുരുതര ആരോഗ്യപ്രശ്നങ്ങളും ദുർഗന്ധവും പ്ലാന്റ് കാരണം ജനങ്ങൾ നേരിടുകയാണ്. അശാസ്ത്രീയമായി പ്രവർത്തിക്കുന്ന പ്ലാൻറിന് നിരവധി നിയമലംഘനങ്ങൾ ഉള്ളതായി ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടി
നിരവധി തവണ ജനങ്ങൾ പരാതി പറഞ്ഞിട്ടും പഞ്ചായത്ത് മൗനം പാലിക്കുകയാണുണ്ടായത്.

ഇടക്കാലത്ത് പ്ലാന്റ് പരിശോധന നടത്തി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ പ്രദേശവാസികൾ അനുഭവിക്കുന്നുവെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് സ്വന്തക്കാർക്ക് വേണ്ടി പഞ്ചായത്ത് അവഗണിച്ചതാണ് വലിയ വെല്ലുവിളിയായത്. എന്നിട്ടും ലൈസൻസ് പുതുക്കി നൽകിയതാണ് വലിയ ജനരോഷത്തിന് കാരണം. മുഴുവൻ വിഷയങ്ങളും ഉന്നയിച്ച് നടത്തിയ സമരം സി പി ഐ എം വളാഞ്ചേരി എരിയാ സെക്രട്ടറി വി.കെ രാജീവ് ഉദ്ഘാടനം ചെയ്തു.  കെ.എ സക്കീർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ  സി പി ഐ എം ഏരിയാ കമ്മിറ്റി അംഗം കെ.കെ രാജീവ് സംസാരിച്ചു. ആക്ഷൻ കൗൺസിൽ ചെയർമാൻ പി.എം മോഹനൻ സ്വാഗതവും കൺവീനർ അഷ്ക്കർ അലി തോട്ടത്തൊടി നന്ദിയും പറഞ്ഞു.
സമരത്തിന്റെ മുഴുവൻ ആവശ്യങ്ങളും പൂണ്ടിക്കാണിച്ച് ആക്ഷൻ കൗൺസിൽ തയ്യാറാക്കിയ നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.
Content Summary: Illegal Poultry Waste Processing Plant in Pazhayachanta: CPIM holds mass march to Edayoor Panchayat

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !