മരണത്തിൽ സംശയമുണ്ടെന്ന പിതാവിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു
കോഴിക്കോട്: തൊണ്ടയില്‍ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് പൊക്കുന്ന് നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദാണ് മരിച്ചത്. 2023ല്‍ നിസാറിന്‍റെ 14 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. ഈ രണ്ടുമരണവും നിസാറിന്റെ ഭാര്യവീട്ടില്‍ വച്ചായിരുന്നു. രണ്ടാമത്തെ കുഞ്ഞും സമാനമായ സാഹചര്യത്തിൽ മരിച്ചതോടെ അസ്വാഭാവികത ചൂണ്ടിക്കാട്ടി പിതാവ് രംഗത്തുവന്നു.
ഭാര്യവീട്ടുകാര്‍ക്കെതിരെ നിസാര്‍ പൊലീസില്‍ പരാതി നല്‍കി. ടൗണ്‍ പൊലീസിലാണ് പരാതി നല്‍കിയത്. പരാതി നല്‍കാന്‍ വേറെയും ചില കാരണങ്ങളുണ്ടെന്നാണ് വിവരം. മുമ്പ് ഈ കുഞ്ഞ് ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചുവീഴുന്ന സാഹചര്യമുണ്ടായിരുന്നു. അന്ന് വലിയ പരുക്കുകളേല്‍ക്കാതെ കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ കുഞ്ഞിനെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ ഭാര്യവീട്ടുകാര്‍ തയാറായിരുന്നില്ല. ആദ്യകുഞ്ഞിന്റെ മരണവും സമാന അവസ്ഥയില്‍ ഭാര്യവീട്ടില്‍ വച്ചായിരുന്നു. ഇങ്ങനെ നിരവധി അസ്വാഭാവികതകള്‍ തോന്നിയതിനെത്തുടര്‍ന്നാണ് പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
കോട്ടപ്പറമ്പ് ആശുപത്രിയിലാണ് ആദ്യം കുഞ്ഞിനെയെത്തിച്ചത്. എന്നാല്‍ മരിച്ചനിലയിലാണ് കുഞ്ഞിനെ എത്തിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
Content Summary: Eight-month-old baby dies after bottle cap gets stuck in throat
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !