വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദേശ പൗരന് ദാരുണാന്ത്യം. ജർമ്മൻ സ്വദേശിയായ മൈക്കിൾ (76) ആണ് മരിച്ചത്. ബൈക്ക് റൈഡിനെത്തിയതായിരുന്നു ഇയാൾ. കഴിഞ്ഞദിവസം വൈകിട്ട് 6.30 ഓടെ വാൽപ്പാറ റേഞ്ച് ഹൈവേയിൽ ടൈഗർ വാലിയിലായിരുന്നു സംഭവം.
കാട്ടാന റോഡ് മുറിച്ച് കടന്നപ്പോൾ മറ്റ് വാഹനങ്ങൾ റോഡിന്റെ രണ്ട് ഭാഗത്തുമായി ആനപോകാൻ നിറുത്തിയിട്ടിരുന്നു. എന്നാൽ. വന പാലകരുടെയും മറ്റ് യാത്രക്കാരുടെയും മുന്നറിയിപ്പ് അവഗണിച്ച് മൈക്കിൾ ബൈക്കിൽ മുന്നോട്ട് പോവുകയായിരുന്നു. ബൈക്കിന്റെ ശബ്ദം കേട്ട് പരിഭ്രാന്തരായ കാട്ടാന ഇദ്ദേഹത്തെ ബൈക്ക് കൊമ്പിൽ കോർത്തെറിയുകയായിരുന്നു.
തെറിച്ചുവീണ മൈക്കിൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണ്ടും ആന ആക്രമിക്കുകയായിരുന്നു. വനപാലകർ പടക്കം പൊട്ടിച്ച് ആനയെ വിരട്ടി ഓടിച്ച ശേഷമാണ് മൈക്കിളിനെ അവിടെനിന്നു മാറ്റി ഉടൻതന്നെ വാട്ടർഫാൾ എസ്റ്റേറ്റ് ആശുപത്രിയിലും തുടന്ന് പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
Video Source:
വനപാലകരുടെ നിർദേശം അവഗണിച്ചു, വാൽപാറയിൽ കാട്ടാനയുടെ മുന്നിൽപെട്ടു, ജർമൻ സ്വദേശിയായ റൈഡർക്ക് ദാരുണാന്ത്യം pic.twitter.com/mY5aw6pGi4
— Samakalika Malayalam (@samakalikam) February 5, 2025
Content Summary: Foreign national dies tragically in wild elephant attack in Valparai
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !