![]() |
പ്രതീകാത്മക ചിത്രം |
കോഴിക്കോട്: വളയത്ത് കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവച്ച് കഴിച്ച നാലുപേര്‍ അറസ്റ്റിൽ. വളയം എലിക്കുന്നുമ്മല്‍ ബിനു, റീനു, ജിഷ്ണു, അശ്വിന് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളില്‍നിന്ന് കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും പിടികൂടി.
ഞായറാഴ്ച രാവിലെയാണ് ഇവരുടെ വീടിനടുത്തെ കിണറ്റില്‍ കാട്ടുപന്നി വീണത്. തുടര്‍ന്ന് ഇവര്‍ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഇവര്‍ കാട്ടുപന്നിയെ പിടികൂടി. പിന്നീട് കിണറില്‍ വീണ പന്നി രക്ഷപ്പെട്ടെന്ന് ഫോറസ്റ്റ് ജീവനക്കാരെ അറിയിക്കുകയുമായിരുന്നു.
സംശയം തോന്നി ഞായറാഴ്ച രാത്രി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
Content Summary: Four arrested for killing and grilling a wild boar that fell into a well
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !