സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡിടുകൾ പിന്നിട്ട് കുതിപ്പു തുടരുന്നു. ഇന്ന് (05/02/2024) പവന് 760 രൂപ ഉയര്‍ന്ന സ്വര്‍ണം ആദ്യമായി 63,000 വും കടന്ന് 63,240 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന്‍റെ വില 7905 രൂപ.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. പിന്നീട് ഈ മാസത്തിന്‍റെ തുടക്കത്തിൽ സ്വർണവില 61,960 രൂപയിലുമെത്തിയിരുന്നു. അമെരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ സാമ്പത്തിക രംഗത്തുണ്ടായ അനിശ്ചിതത്വം സ്വര്‍ണത്തിനു കരുത്തു കൂട്ടിയെന്നാണ് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.
സ്വര്‍ണത്തിന്‍റെ വില അനുദിനം വര്‍ധിക്കുന്നത് സ്വര്‍ണ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം, വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് 2 രുപ വർധിച്ച് വില 106 രൂപയായി.
ഒരാഴ്ചത്തെ സ്വർണവില ഇങ്ങനെ:
ജനുവരി 29 - 60,760 രൂപ (+)
ജനുവരി 30 - 60,880 രൂപ (+)
ജനുവരി 31 - 61,840 രൂപ (+)
ഫെബ്രുവരി 1 - 61,960 രൂപ (+)
ഫെബ്രുവരി 2 - മാറ്റമില്ല
ഫെബ്രുവരി 3 - 61,640 രൂപ (-)
ഫെബ്രുവരി 4 - 62,480 രൂപ (+)
ഫെബ്രുവരി 5 - 63,240 രൂപ (+)
Content Summary: Gold price crosses 63,000
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !