മമ്മൂട്ടി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബസൂക്ക. ഫെബ്രുവരി 14 ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ ചില വർക്കുകൾ പൂർത്തിയാകാത്തതിനെ തുടർന്ന് അണിയറപ്രവർത്തകർ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.
ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 10 നാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ഒരു സംഘട്ടന രംഗം കാണിച്ചു കൊണ്ടുള്ളതാണ് പുതിയ പോസ്റ്റർ. റോഡിൽ വച്ചുള്ള ആക്ഷൻ രംഗങ്ങളാണ് പോസ്റ്ററിൽ കാണാനാവുക. സിനിമ റിലീസ് ചെയ്യുന്നതിന് 50 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് എന്നും പോസ്റ്റിനൊപ്പം അണിയറപ്രവർത്തകർ കുറിച്ചിട്ടുണ്ട്.
നിരവധി കമന്റുകളാണ് പോസ്റ്ററിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന കളങ്കാവലിന്റെ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. ക്രൂരമായ നെഗറ്റീവ് ഭാവത്തോടെയായിരുന്നു പോസ്റ്ററിൽ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല കളങ്കാവലിൽ വില്ലൻ സ്വഭാവമുള്ള കഥാപാത്രത്തെയാകും മമ്മൂട്ടി അവതരിപ്പിക്കുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കളങ്കാവലിലെ മമ്മൂട്ടിയുടെ ലുക്കിനോട് ചേർത്താണ് ബസൂക്കയുടെ പുതിയ പോസ്റ്റർ ആരാധകർ ചർച്ചയാക്കുന്നത്.
'വില്ലൻ വരുന്നതിന് മുന്നേയുള്ള നായകന്റെ അഴിഞ്ഞാട്ടം', 'വില്ലന് വരാൻ ടൈം കൊടുക്ക്.. ആദ്യം ഹീറോ വരട്ടെ', 'ദ് ഗ്രേറ്റ് ഫാദറിനും ഭീഷ്മയ്ക്കും ശേഷം കണ്ട നല്ല സ്റ്റൈലൻ ലുക്ക്' എന്നൊക്കെയാണ് ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ.
നടൻ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
Content Summary: great action scene, 'Bazooka' new poster
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !