ലൊസാഞ്ചലസ്: 67ാമത് ഗ്രാമി അവാര്‍ഡ് ദാന ചടങ്ങില്‍ ശ്രദ്ധാകേന്ദ്രമായി ഗായകന്‍ കാന്യേ ബെസ്റ്റിന്റെ ഭാര്യ ബയാങ്ക സെന്‍സോറി. ലൊസാഞ്ചലസില്‍ നടന്ന ചടങ്ങില്‍ ഫോട്ടോ ഷൂട്ടിനിടെ പൂര്‍ണനഗ്നയായാണ് ബയാങ്ക സെന്‍സോറി പ്രത്യക്ഷപ്പട്ടത്. ഇതിന് പിന്നാലെ ഇരുവരെയും സംഘാടകര്‍ പരിപാടിയില്‍ നിന്നും പുറത്താക്കി.
ക്ഷണിക്കപ്പെടാതെയാണ് ഇരുവരും അഞ്ചംഗസംഘത്തിനൊപ്പം അവാര്‍ഡ് ദാന ചടങ്ങിനെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കാന്യേ ബെസ്റ്റ് മികച്ച റാപ്പ് ഗാനത്തിനുള്ള നോമിനേഷന്‍ നേടിയിട്ടുണ്ട്. കാന്യേ കറുത്ത വസ്ത്രം ധരിച്ച് എത്തിയപ്പോള്‍ ആയ ഭാര്യ ബയാങ്ക കറുത്ത കോട്ട് ധരിച്ചാണ് എത്തിയത്. എന്നാല്‍ റെഡ് കാര്‍പെറ്റില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ നേരം കറുത്ത കോട്ട് മാറ്റി ബയാങ്ക പോസ് ചെയ്തു. പൂര്‍ണമായും സുതാര്യമായ ഒരു വസ്ത്രമാണ് ഉള്ളിലുണ്ടായിരുന്നത്. അടിവസ്ത്രം ധരിക്കാത്ത ബയാങ്കയുടെ ചിത്രങ്ങള്‍ അതിവേഗം പ്രചരിച്ചു.
തങ്ങള്‍ കണ്ട ഏറ്റവും മോശം കാഴ്ചയാണിതെന്നാണ് പല ആരാധകരുടെയും പ്രതികരണം. ഇത് ക്രിമിനല്‍ നടപടിയാണെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ കുട്ടികള്‍ സ്ഥലത്തുള്ളപ്പോള്‍ ഇങ്ങനെ ചെയ്യാന്‍ എങ്ങനെ കഴിയുമെന്ന് ചിലര്‍ ചോദിക്കുന്നു. കാന്യേ ബെസ്റ്റ് ജനശ്രദ്ധ കിട്ടാന്‍ എന്തും ചെയ്യുമെന്നായിരുന്നു ചിലരുടെ പ്രതികരണം എന്നാല്‍ ഇത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും ചിലര്‍ പറയുന്നു.
Video Source:
Kanye West parades Bianca Censori naked at the Grammys.
— Ahmad Shah Mohibi (@ahmadsmohibi) February 3, 2025
This is the “new normal” for these people—no shame, no standards. https://t.co/RUZwMlVGBH
Content Summary: Kanye West and his wife were kicked out of the Grammy Awards after arriving completely naked; viewers were shocked | Video
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !