Trending Topic: Latest

Kerala Budget 2025 - സർക്കാർ ജീവനക്കാർക്ക് ആശ്വാസം, കാരുണ്യ പദ്ധതിക്ക് 700 കോടി. ആദ്യ പ്രഖ്യാപനങ്ങൾ...

0

കേരള ബജറ്റ് 2025 അവതരണം ധനമന്ത്രി കെഎൻ ബാലഗോപാൽ ആരംഭിച്ചു. സർവീസ് പെൻഷൻ കുടിശിക 600 കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വർഷം നൽകും എന്നതാണ് ആദ്യ പ്രഖ്യാപനം. പിഎഫിൽ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്.

ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോൾ അത് മറച്ചുപിടിക്കാതെ തുറന്നുപറയാനാണ് സർക്കാർ ശ്രമിച്ചത്. കേന്ദ്രത്തെ വിമർശിച്ച് ധനമന്ത്രി. നികുതിവിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തിന് തിരിച്ചടിയായി. വയനാട് ദുരന്തത്തിന് ഒരു പൈസ പോലും കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചില്ല.

LIVE:


പ്രഖ്യാപനങ്ങൾ

  • സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയിൽ നൽകും.
  • വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തിൽ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി
  • കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ
  • തിരുവനന്തപുരം മെട്രോക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ 2025 – 26ൽ ആരംഭിക്കും
  • കൊച്ചി മെട്രോയുടെ വികസനം തുടരും
  • തെക്കൻ കേരളത്തിൽ കപ്പൽ ശാല തുടങ്ങാൻ കേന്ദ്ര സഹകരണം തേടും.
  • വിദേശ രാജ്യങ്ങളിൽ ലോക കേരള കേന്ദ്രം സ്ഥാപിക്കും. പ്രാരംഭ പ്രവർത്തനത്തിന് 5 കോടി രൂപ അനുവദിച്ചു
  • സംസ്ഥാനത്ത് റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി
  • കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും
  • പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും. കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളർത്തും
  • കോവളം ബേക്കൽ ഉൾനാടൻ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. ഉൾനാടൻ ജലഗതാഗത വികസനത്തിന് കിഫ്‌ബി 500 കോടി നൽകും
  • വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കും
  • സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കും
  • തിരുവനന്തപുരം ഔട്ടർ ഏര്യാ ഗ്രോത്ത് കൊറിഡോറിന് അംഗീകാരം നൽകി
  • കൊല്ലത്ത് ഐടി പാർക്ക്
  • കണ്ണൂർ ഐടി പാർക്ക് 293.22 കോടി കിഫ്ബിയിൽ നിന്ന് നൽകിയിട്ടുണ്ട്
  • വിഴിഞ്ഞം കൊല്ലം പുനലൂർ വികസന തൃകോണപദ്ധതി നടപ്പാക്കും
  • തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി
  • ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപ
  • കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കും. ഇതിനായി 50 കോടി
  • ‘കെ-ഹോം’. സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകൾ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയിൽ കെ ഹോം പദ്ധതി ആവിഷ്‌കരിക്കുന്നു. ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലാണ് കെ ഹോംസ്
  • ഡിജിറ്റൽ സയൻസ് പാർക്കിന്റെ വികസനത്തിന് 212 കോടി
  • കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി
  • നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ട് അപ് മിഷന് 1 കോടി
  • മുതിർന്ന പൗരൻമാർക്ക് ഓപ്പൺ എയർ വ്യായാമ കേന്ദ്രങ്ങൾ ആരംഭിക്കും. ‘ന്യൂ ഇന്നിംഗ്സ്’ എന്ന പേരിൽ മുതിർന്ന പൗരൻമാർക്ക് ബിസിനസ് പദ്ധതികൾക്കും സഹായം
  • ഇടത്തരം വരുമാനമുള്ളവർക്കായാണ് ഭവന പദ്ധതി
  • സംസ്ഥാനത്ത് 1147 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി
  • തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്
  • സർക്കാരിന് വാഹനം വാങ്ങാൻ 100 കോടി. പഴഞ്ചൻ സർക്കാർ വണ്ടികൾ മാറ്റും.
  • പുതിയ വാഹനങ്ങൾ വാങ്ങും
  • ‘സിറ്റിസൺ ബജറ്റ്’. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ബജറ്റ് വിവരങ്ങളുടെ സംക്ഷിപ്ത വിവരങ്ങൾ സിറ്റിസൺ ബജറ്റ് ഈ വർഷം മുതൽ അവതരിപ്പിക്കും
  • തുഞ്ചൻ പറമ്പിന് സമീപം എംടി വാസുദേവന്റെ സ്മാരകത്തിന് 5 കോടി
  • ഉന്നത വിദ്യാഭ്യസ മേഖലയിൽ 7 മികവിന്റെ കേന്ദ്രങ്ങൾആദ്യ ഘട്ടത്തില്‍ 25 കോടി രൂപ
  • വന്യ ജീവി ആക്രമണത്തിന് പ്രത്യേക പാക്കേജ്
  • പ്ലാൻ തുകയ്ക്ക് പുറമെ 50 കോടി
  • ന്യൂനപക്ഷ സ്കോളർഷിപ്പിന് 20 കോടി
  • ഫിനാൻഷ്യൽ കോൺക്ലേവ് സംഘടിപ്പിക്കാൻ 2 കോടി
  • സീ പ്ലെയിൻ ടൂറിസം പദ്ധതിക്ക് 20 കോടി
  • വൈക്കം സ്മാരകത്തിന് 5 കോടി രൂപ
  • നെല്ല് വികസന പദ്ധതിക്ക് 15 കോടി രൂപ

Content Summary: Kerala Budget 2025: Live Blog

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !