Kerala Budget 2025: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി, കോടതി ഫീസുകൾ, ഭൂനികുതി, പാട്ടം നിരക്ക് തുടങ്ങിയവ കൂടും ....

0

കേരള ബജറ്റ് 2025 അവതരണം ധനമന്ത്രി കെഎൻ ബാലഗോപാൽ നടത്തുന്നു. ധന ഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്.

ബജറ്റിലെ പ്രഖ്യാപനങ്ങൾ

  • സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയിൽ നൽകും.
  • വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തിൽ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി
  • കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ
  • തിരുവനന്തപുരം മെട്രോക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ 2025 – 26ൽ ആരംഭിക്കും
  • കൊച്ചി മെട്രോയുടെ വികസനം തുടരും
  • തെക്കൻ കേരളത്തിൽ കപ്പൽ ശാല തുടങ്ങാൻ കേന്ദ്ര സഹകരണം തേടും.
  • വിദേശ രാജ്യങ്ങളിൽ ലോക കേരള കേന്ദ്രം സ്ഥാപിക്കും. പ്രാരംഭ പ്രവർത്തനത്തിന് 5 കോടി രൂപ അനുവദിച്ചു
  • സംസ്ഥാനത്ത് റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി
  • കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും
  • പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും. കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളർത്തും
  • കോവളം ബേക്കൽ ഉൾനാടൻ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. ഉൾനാടൻ ജലഗതാഗത വികസനത്തിന് കിഫ്‌ബി 500 കോടി നൽകും
  • വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കും
  • സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കും
  • തിരുവനന്തപുരം ഔട്ടർ ഏര്യാ ഗ്രോത്ത് കൊറിഡോറിന് അംഗീകാരം നൽകി
  • കൊല്ലത്ത് ഐടി പാർക്ക്
  • കണ്ണൂർ ഐടി പാർക്ക് 293.22 കോടി കിഫ്ബിയിൽ നിന്ന് നൽകിയിട്ടുണ്ട്
  • വിഴിഞ്ഞം കൊല്ലം പുനലൂർ വികസന തൃകോണപദ്ധതി നടപ്പാക്കും
  • തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി
  • ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപ
  • കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കും. ഇതിനായി 50 കോടി
  • ‘കെ-ഹോം’. സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകൾ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയിൽ കെ ഹോം പദ്ധതി ആവിഷ്‌കരിക്കുന്നു. ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലാണ് കെ ഹോംസ്
  • ഡിജിറ്റൽ സയൻസ് പാർക്കിന്റെ വികസനത്തിന് 212 കോടി
  • കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി
  • നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ട് അപ് മിഷന് 1 കോടി
  • മുതിർന്ന പൗരൻമാർക്ക് ഓപ്പൺ എയർ വ്യായാമ കേന്ദ്രങ്ങൾ ആരംഭിക്കും. ‘ന്യൂ ഇന്നിംഗ്സ്’ എന്ന പേരിൽ മുതിർന്ന പൗരൻമാർക്ക് ബിസിനസ് പദ്ധതികൾക്കും സഹായം
  • ഇടത്തരം വരുമാനമുള്ളവർക്കായാണ് ഭവന പദ്ധതി
  • സംസ്ഥാനത്ത് 1147 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി
  • തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്
  • സർക്കാരിന് വാഹനം വാങ്ങാൻ 100 കോടി. പഴഞ്ചൻ സർക്കാർ വണ്ടികൾ മാറ്റും.
  • പുതിയ വാഹനങ്ങൾ വാങ്ങും
  • ‘സിറ്റിസൺ ബജറ്റ്’. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ബജറ്റ് വിവരങ്ങളുടെ സംക്ഷിപ്ത വിവരങ്ങൾ സിറ്റിസൺ ബജറ്റ് ഈ വർഷം മുതൽ അവതരിപ്പിക്കും
  • തുഞ്ചൻ പറമ്പിന് സമീപം എംടി വാസുദേവന്റെ സ്മാരകത്തിന് 5 കോടി
  • ഉന്നത വിദ്യാഭ്യസ മേഖലയിൽ 7 മികവിന്റെ കേന്ദ്രങ്ങൾആദ്യ ഘട്ടത്തില്‍ 25 കോടി രൂപ
  • വന്യജീവി ആക്രമണം നേരിടാന്‍ 50 കോടി രൂപ
  • ന്യൂനപക്ഷ സ്കോളർഷിപ്പിന് 20 കോടി
  • ഫിനാൻഷ്യൽ കോൺക്ലേവ് സംഘടിപ്പിക്കാൻ 2 കോടി
  • സീ പ്ലെയിൻ ടൂറിസം പദ്ധതിക്ക് 20 കോടി
  • വൈക്കം സ്മാരകത്തിന് 5 കോടി രൂപ
  • നെല്ല് വികസന പദ്ധതിക്ക് 150 കോടി രൂപ
  • തെരുവ് നായ ആക്രമണം തടയാന്‍ എബിസി കേന്ദ്രങ്ങള്‍ക്കു 2 കോടി രൂപ
  • വനം – വന്യജീവി സംരക്ഷണത്തിന് 305.61 കോടി. ആർആർടി സംഘത്തിൻ്റെ എണ്ണം 28 ആയി വർധിപ്പിച്ചു
  • കോട്ടൂർ ആന സംരക്ഷണകേന്ദ്രത്തിന് 2 കോടി അനുവദിച്ചു
  • പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി
  • ക്ഷീര വികസനത്തിന് 120 കോടി
  • സൈബര്‍ അധിക്ഷേപങ്ങള്‍ക്കും വ്യാജവാര്‍ത്തകള്‍ക്കും എതിനെ ശക്തമായ നടപടി. സൈബര്‍ വിങ്ങിനായി 2 കോടി രൂപ
  • കുടുംബശ്രീക്ക് 270 കോടി
  • ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികൾക്ക് 212 കോടി
  • കശുവണ്ടി മേഖലയ്ക്ക് 53.36 കോടി
  • കാഷ്യു ബോർഡിന് 40.81 കോടി റിവോൾവിങ് ഫണ്ട്
  • കൈത്തറി ഗ്രാമത്തിന് 4 കോടി
  • കയർ വ്യവസായത്തിന് 107.6 കോടി
  • ഖാദി വ്യവസായത്തിന് 14.8 കോടി
  • കെഎസ്ഐഡിസി 127.5 കോടി
  • കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി – 200 കോടി
  • ഐടി മേഖലയ്ക്ക് 507 കോടി
  • ഐബിഎമ്മുമായി സഹകരിച്ച് എഐ രാജ്യാന്തര കോൺക്ലേവ് നടത്തും
  • 2000 വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാൻ 25 കോടി
  • 25 സ്വകാര്യ വ്യവസായ പാർക്കുകൾ അനുമതി നൽകാൻ കഴിയുമെന്ന് പ്രതീക്ഷ
  • തദ്ദേശ സ്ഥാപനങ്ങൾ മുൻകയ്യെടുത്ത് നടത്തുന്ന വ്യവസായ പാർക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് സർക്കാർ സഹായം. ഈ വർഷം 100 കോടി
  • കായിക ഉച്ചകോടിക്ക് 5000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു
  • റബ്‌കോയ്ക്ക് 10 കോടി
  • കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ
  • പുതിയ ബസ് വാങ്ങാൻ 107 കോടി രൂപ
  • ഹൈദ്രാബാദിൽ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി
  • ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.96 കോടി രൂപ
  • പൊൻമുടിയിൽ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപ
  • സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി
  • സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് 109 കോടി
  • സമഗ്ര ശിക്ഷ അഭിയാന് 20.5 കോടി
  • സിഎം റിസർച്ച് സ്കോളർഷിപ്പ് സംസ്ഥാനത്തെ സർവകലാശാലകളിൽ ഗവേഷണ പഠനം നടത്തുന്ന മറ്റ് ഫെലോഷിപ്പുകൾ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് 10000 രൂപ നൽകുന്നതാണ് പദ്ധതി
  • സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് 21 കോടി രൂപ
  • സർക്കാർ തിയേറ്ററുകളിൽ ഇ-ടിക്കറ്റ് സംവിധാനം ഉണ്ടാക്കാൻ 2 കോടി
  • വയനാട് തുരങ്കപാതയ്ക്കായി 2134 കോടി രൂപ
  • നോർക്കയ്ക്കായി 101.83 കോടി
  • ക്ഷേമനിധി പ്രവർത്തനത്തിന് 23 കോടി
  • 105 ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കായി 13.98 കോടി രൂപ
  • ആലപ്പുഴ എറണാകുളം കോഴിക്കോട് മെഡിക്കൽ കോളേജില്‍ ആധുനിക കാത്ത് ലാബ്
  • കാൻസർ ചികിത്സയ്ക്ക് 182.5 കോടി രൂപ
  • കോട്ടയം മെഡിക്കല്‍ കോളേജില്‍ മജ്ജ മാറ്റിവയ്ക്കല്‍ സൗകര്യം ഒരുക്കും
  • സ്ട്രോക്ക് യൂണിറ്റുകള്‍ക്കായി 21 കോടി
  • ഇ ഹെല്‍ത്ത് പദ്ധതിയ്ക്ക് 27.60 കോടി രൂപ
  • കോട്ടയം മെഡിക്കല്‍ കോളേജില്‍ മജ്ജ മാറ്റിവയ്ക്കല്‍ സൗകര്യം ഒരുക്കും
  • പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനുള്ള പദ്ധതികൾക്ക് 3200 കോടി. ന്യൂനപക്ഷ ക്ഷേമത്തിനായി 105 കോടി. വിവിധ സ്കോളർഷിപ്പ് പദ്ധതികൾക്കായി 9 കോടി
  • ഇമ്പിച്ചിബാവ ഭവന പദ്ധതിക്കായി 5 കോടി
  • നവ കേരള സദസിന്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടി
  • നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 7 കോടിയുടെ വികസനവും അടിസ്ഥാന സൗകര്യത്തിനായി 210 കോടിയും
  • ജുഡീഷ്യൽ അക്കാദമിയുടെയും ഹൈക്കോടതിയുടെയും ആധുനിക വൽക്കരണം ലക്ഷ്യമിട്ട് നവ കേരള സദസിന്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടി
  • നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 7 കോടിയുടെ വികസനവും അടിസ്ഥാന സൗകര്യത്തിനായി 210 കോടിയും
  • ജുഡീഷ്യൽ അക്കാദമിയുടെയും ഹൈക്കോടതിയുടെയും ആധുനിക വൽക്കരണം ലക്ഷ്യമിട്ട് 17.04 കോടി
  • മെഡിസെപ് പദ്ധതിയിൽ 1668 കോടി
  • സ്ഥാന സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ പദ്ധതി
  • ദിവസം വേതനക്കാരുടെ വേതനം 5 ശതമാനം കൂട്ടും
  • കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ വാഹനങ്ങളുടെ നികുതി പരിഷ്‌കരിക്കും. സീറ്റ് എണ്ണം അനുസരിച്ചു മാറ്റം വരും
  • കോടതി ഫീസുകൾ കൂടും
  • സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന വായ്പയ്ക്ക് 2 ശതമാനം പലിശ ഇളവ്
  • ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു
  • 15 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവായുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു
  • സ്‌റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചു
  • പാട്ടം നിരക്കിലും വർധന. സർക്കാർ ഭൂമിയുടെ പാട്ടം നിരക്കിൽ പരിഷ്ക്കാരം വരുത്തും
  • ഭൂനികുതി കൂട്ടി. ഭൂനികുതി സ്ലാബുകൾ 50 ശതമാനം വർധിപ്പിച്ചു
  • മെന്‍സ്ട്രല്‍ കപ്പ് നല്‍കുന്ന പദ്ധതിയ്ക്ക് 3 കോടി. ഹയര്‍സെക്കന്‍ററി വിദ്യാർത്ഥികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും. ഹരിത കേരള മിഷന്‍ വഴി വിതരണം
  • ട്രാൻസ് ജെൻഡറുകൾക്ക് മഴവിൽ പദ്ധതി 5.5 കോടി
  • സിനിമ തിയേറ്ററുകളില്‍ ഇ-ടിക്കറ്റിങ് സംവിധാനം നടപ്പാക്കാന്‍ 2 കോടി രൂപ
  • തേക്കിന്‍കാട് മൈതാനത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി 5 കോടി രൂപ
  • ട്രഷറി വകുപ്പിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 7.7 കോടി
  • കലാ-സാംസ്‌കാരിക മേഖലയ്ക്ക് 197.49 കോടി
  • ക്ഷേമപെന്‍ഷന്‍ ഇത്തവണ കൂട്ടില്ല സാമൂഹ്യപെന്‍ഷന്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കും. ബജറ്റ് അവതരണം പൂർത്തിയായി.

പൊതുകടം 40000 കോടി
മൂലധന ചെലവ് 16871.80 കോടി, പൊതു കടം 40848.21 കോടി . ബജറ്റ് പ്രഖ്യാപിച്ച അധിക ചെലവ് 1820.50 കോടി

Content Summary: Kerala Budget 2025: Tax on electric vehicles, court fees, land tax, lease rates, etc. will increase....

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !