സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പിടിയിലായ കന്നഡ നടി രന്യ റാവുവിന്റെ വീട്ടിലും പരിശോധന. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് ബെംഗളൂരു ലാവലി റോഡിലെ അപാര്‍ട്ട്മെന്റില്‍ പരിശോധന നടത്തിയത്. സംഭവത്തിൽ 2.06 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.67 കോടി രൂപയും പിടിച്ചെടുത്തു.
പരിശോധനയിൽ വലിയ മൂന്ന് പെട്ടികൾ ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതയായി അറിയിച്ചു. സ്വർണവും പണവും ഉൾപ്പെടെ 17.29 കോടികളുടെ വസ്തുക്കളാണ് ഇതുവരെ പിടികൂടിയിട്ടുള്ളത്. അതേസമയം പോലീസ് സഹായം നടിക്ക് ലഭ്യമായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇവര്‍ വിമാനത്താവളത്തിലിറങ്ങുമ്പോള്‍ പോലീസ് അകമ്പടിയുണ്ടാകാറുണ്ടെന്ന് പറയുന്നു.
കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വർണവേട്ടകളിലൊന്നാണ് ഇതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തിങ്കളാഴ്ച ദുബായിയില്‍നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ ബെംഗളൂരുവിലിറങ്ങിയപ്പോഴാണ് നടി പിടിയിലായത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ രന്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടിൽ പരിശോധന നടത്തിയത്.
കഴിഞ്ഞ 15 ദിവസത്തിനിടെ രന്യ നാല് തവണ ദുബായ് യാത്ര നടത്തിയിരുന്നു. എന്നാൽ ഇത് ഉദ്യോഗസ്ഥരിൽ സംശയം ഉയർത്തി. തുടർന്ന് നിരീക്ഷിച്ച് വരുന്നതിനിടെയിലാണ് നടി പിടിയിലായത്. സ്വര്‍ണ ബിസ്‌കറ്റ് ഡ്രസിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവരികയായിരുന്നു എന്നാണ് വിവരം.
Content Summary: Actress Ranya Rao's house also raided; Rs 2.67 crore and gold seized
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !