തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. തന്റെയും മുൻഗാമിയുടെയും നിറം താരതമ്യം ചെയ്തു. തന്റെ സുഹൃത്താണ് ഭർത്താവായ( വി. വേണു) മുൻഗാമിയുമായി തന്നെ താരതമ്യം ചെയ്തത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദയുടെ വെളിപ്പെടുത്തൽ. ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തത് മുതൽ ഈ താരതമ്യം നേരിടേണ്ടിവരുന്നു. കറുപ്പ് മനോഹരമാണെന്ന് പറഞ്ഞാണ് ശാരദ മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും;
നിറത്തിന്റെ പേരിൽ കഴിഞ്ഞ ഏഴ് മാസം മുഴുവൻ എന്റെ മുൻഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയിലായിരുന്നു. നാണക്കേട് തോന്നേണ്ട ഒരു കാര്യമാണെന്ന രീതിയിൽ കറുത്ത നിറമുള്ള ഒരാൾ എന്ന് മുദ്ര ചാർത്തപ്പെടുന്നതിനെപ്പറ്റിയാണിത്. കറുപ്പെന്നാൽ കറുപ്പ് എന്ന മട്ടിൽ. നിറമെന്ന നിലയിൽ മാത്രമല്ലിത്. നല്ലതൊന്നും ചെയ്യാത്ത, എല്ലാം മോശവുമായ, ഉഗ്രമായ സ്വാച്ഛാധിപത്യത്തിന്റെ പ്രതീകമായ കറുപ്പന്നെ മുദ്ര ചാർത്തൽ.
പക്ഷേ കറുപ്പിനെ ഇങ്ങനെ നിന്ദിക്കുന്നത് എന്തിനാണ്. കറുപ്പ് എന്നത് പ്രപഞ്ചത്തിലെ സർവ്വവ്യാപിയായ സത്യമാണ്. എന്തിനെയും ആഗിരണം ചെയ്യാൻ കഴിവുള്ള കറുപ്പ്. മനുഷ്യകുലത്തിന് അറിയാവുന്നിടത്തോളം ഏറ്റവും കരുത്തുറ്റ ഊർജത്തിന്റെ തുടിപ്പ്.
നാലുവയസുള്ളപ്പോൾ ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്. ഗർഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്ത നിറമുള്ള കുട്ടിയായി എന്നെ ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്. എനിക്ക് നല്ല നിറമൊന്നുമില്ല എന്ന ആഖ്യാനത്തിൽ 50 വർഷത്തിലേറെയായി ഞാൻ ജീവിച്ചു. ആ ആഖ്യാനത്തിൽ സ്വാധീനക്കപ്പെട്ടും പോയിരുന്നു. കറുപ്പിൽ ഞാൻ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്.
കറുപ്പിന്റെ പാരമ്പര്യത്തോട് അവർക്ക് ആരാധനയായിരുന്നു. ഞാൻ കാണാതിരുന്ന ഭംഗി അവരതിൽ കണ്ടത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാൽ അടിപൊളിയാണെന്ന് അവർ കരുതി. കറുപ്പിന്റെ അഴക് എനിക്കവര് കാട്ടിത്തന്നു. ആ കറുപ്പ് മനോഹരമാണ്. ആ കറുപ്പ് അതിമനോഹരമാണ്.
Content Summary: Chief Secretary Sharada Muralidharan says she will be insulted in the name of Nirathi
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !