സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് നേരിയ ആശ്വാസം. വാരാന്ത്യ ദിവസങ്ങളിൽ ഒരേ വിലയിൽ തുടർന്ന വിപണിയിൽ ഇന്ന് 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. മാർച്ച് 14ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില. പവന് 80 രൂപയുടെ നേരിയ കുറവ് രേഖപ്പെടുത്തിയതോടെ 65,680 രൂപയാണ് ഇന്ന് ഒരു പവൻ്റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 8210 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇപ്പോഴും 8200 രൂപയുടെ മുകളിലാണ് വില എന്നതും ശ്രദ്ധേയമാണ്.
അതേസമയം വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 111.90 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്. 1,11,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
മാർച്ച് മാസത്തെ സ്വർണ വില (പവനിൽ)
മാർച്ച് 01: 63,520
മാർച്ച് 02: 63,520
മാർച്ച് 03: 63,520
മാർച്ച് 04: 64,080
മാർച്ച് 05: 64,520
മാർച്ച് 06: 64,160
മാർച്ച് 07: 63,920
മാർച്ച് 08: 64,320
മാർച്ച് 09: 64,320
മാർച്ച് 10: 64,400
മാർച്ച് 11: 64,160
മാർച്ച് 12: 64,520
മാർച്ച് 13: 64,960
മാർച്ച് 14: 65,840
മാർച്ച് 15: 65,760
മാർച്ച് 16: 65,760
Content Summary: Gold prices see slight relief; down Rs 80 today
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !