‘മമ്മൂട്ടിയുടെ അറിവോടെയാണ് ശബരിമലയിൽ വഴിപാട് കഴിച്ചതെങ്കിൽ‌‌ തൗബ ചൊല്ലണം': ഒ അബ്ദുല്ല

0
ഒ അബ്ദുല്ല / മമ്മൂട്ടി

നടൻ മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. ഇതിനിടെയിലാണ് മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ ശബരിമലയില്‍ വഴിപാട് നടത്തിയത്. ശബരിമലയിൽ എത്തിയ മോഹൻലാൽ അദ്ദേഹത്തിന് വേണ്ടി ഉഷപൂജ നടത്തിയതിന്റെ റെസീപ്റ്റ് അടക്കം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ നിരവധി പേരാണ് ഇരുവരുടെയും സൗഹൃദത്തെയും പരസ്പരമുള്ള കരുതലും വാഴ്ത്തി എത്തിയത്. ആരാധകരുടെ സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസും സ്റ്റോറിയും ഇതായിരുന്നു.

എന്നാൽ ഇപ്പോഴിതാ ഇതിനിടെയിൽ വഴിപാട് കഴിച്ചതിൽ വിമര്‍ശനം ഉന്നയിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുല്ല. മോഹന്‍ലാല്‍ വഴിപാട് അര്‍പ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെ ആണെങ്കില്‍ അത് വിശ്വാസ പ്രകാരം തെറ്റാണെന്നാണ് ഒ അബ്ദുല്ല പറയുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ശബ്ദ സന്ദേശത്തിലാണ് ഒ അബ്ദുല്ലയുടെ വിമര്‍ശനം.

ഒ അബ്ദുല്ലയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്


മമ്മൂട്ടിയുടെ അറിവോടെയാണ് ശബരിമലയിൽ വഴിപാട് നടത്തിയതെങ്കിൽ മമ്മൂട്ടി തൗബ ചൊല്ലണമെന്നും മുസ്ലീം സമുദായത്തോട് മാപ്പ് പറയണമെന്നുമാണ് അബ്ദുള്ള പറയുന്നത്. ഗുരുതരമായ വീഴ്ചയാണ് മമ്മൂട്ടിയെന്ന കലാകാരനിൽ നിന്ന് ഉണ്ടായിരിക്കുന്നത്. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹന്‍ലാല്‍ വഴിപാട് ചെയ്തത് എങ്കില്‍ അതില്‍ തെറ്റില്ല. കാരണം മോഹൻലാലിന്റെ വിശ്വാസം അത്രത്തോളം ഉണ്ടാകും ശബരിമല ശാസ്താവിനോട്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ചെയ്തത്.

എന്നാൽ മമ്മൂട്ടി പറഞ്ഞ് ഏൽപ്പിച്ചാണ് അത് ചെയ്തത് എങ്കിൽ അത് മഹാ അപരാധമാണ്. കാരണം ഇസ്ലാം വിശ്വാസപ്രകാരം അള്ളാഹുവിനല്ലാതെ ഒരു വഴിപാടും നടത്തരുത്. ഇതിന്റെ ലംഘനമാണ് ഇപ്പോഴത്തെ സംഭവം എന്നും ഖുര്‍ആന്‍ സുക്തങ്ങള്‍ ഉദ്ധരിച്ച് അബ്ഗുള്ള പറഞ്ഞു. മമ്മൂട്ടിയുടെ വിശദീകരണം ഇക്കാര്യത്തിൽ ആവശ്യമാണ്. ഇല്ലെങ്കിൽ ഇത് വലിയ തെറ്റാണ്. മുസ്ലീം മതപണ്ഡിതർ ഈ വിഷയത്തിൽ തീർച്ചയായും ഇടപെടണമെന്നും അബ്ദുള്ള ആവശ്യപ്പെട്ടു.


അതേസമയം ഒ അബ്ദുള്ളയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനമാണ് നടക്കുന്നത്. മമ്മൂട്ടി ഇതൊന്നും പറഞ്ഞു ചെയ്യിപ്പിക്കില്ല. മോഹൻലാൽ അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണ്. അതാണ് അവർ തമ്മിലുള്ള ബന്ധം. മമ്മൂട്ടിയുടെ അറിവോടെ ചെയ്തതാണേലും അല്ലേലും, മമ്മൂട്ടി മാപ്പ് പറയില്ല, ഒരു കോപ്പും പറയില്ല എന്നിങ്ങനെ പോകുന്നു കമന്റ്. ‌

അതേസമയം മോഹൻലാൽ വഴിപാട് നടത്തിയതിൽ പ്രതികരിച്ച് എത്തിയിരുന്നു. മമ്മൂട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചതിൽ തെറ്റെന്താണ് എന്നും മമ്മൂട്ടി തനിക്ക് സഹോദരനും സുഹൃത്തുമാണെന്നുമാണ് മോഹൻലാൽ പറഞ്ഞത്. ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് വ്യക്തപരമായ കാര്യമാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

Content Summary: 'If I offered offerings at Sabarimala with Mammootty's knowledge, I should repent': O Abdullah

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !